Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി

ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രാങ്കണത്തിൽ പഞ്ചാക്ഷരീമന്ത്രധ്വനികളും വായ്ക്കുരവകളും ശബ്ദ മുഖരിതമാക്കിയ അന്തരീക്ഷത്തിൽ ഉത്സവത്തിനു കൊടിയേറി. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി തളിയിൽ വാരിക്കാട്ട് കേശവൻ സത്യേഷ് എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. കൊടിമരച്ചുവട്ടിൽ ഭക്ത ജനങ്ങൾ തളിർ വെറ്റില വിതറി ഉത്സവത്തിനു വരവേൽപ് നൽകി. ഭഗവാന് കാണിക്ക അർപ്പിച്ചാണ് മിക്കവരും മടങ്ങിയത്. സുഭാഷ് നാരായണ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം മേളക്കൊഴുപ്പേകി. തുടർന്നു പ്രസാദമൂട്ടും നടന്നു.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ആരാധന. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണ വസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

click here to know more details about Ettumanoor Temple

Ettumanoor Mahadeva Temple

LearnMore


Related items