Copyright © 2026 Citymapia.com. All Rights Reserved

പൂവാലന്‍ അണ്ണാര്‍ക്കണ്ണന്‍' എന്നത് നമുക്ക് ഏറ്റവും ഇഷ്ടവും പരിചിതവുമായ മൃഗ വിശേഷണം ആണല്ലോ. വലിയ മാവിന്‍ ചുവട്ടില്‍ കാറ്റ് വരാനും അണ്ണാറക്കണ്ണന്‍ വരാനും കാത്തിരുന്ന ബാല്യകാല ഓര്‍മ്മകളുള്ളവരാണ് ഇപ്പോഴത്തെ വയോധികരില്‍ പലരും. ''അണ്ണാറക്കണ്ണാ തൊണ്ണൂറുവാലാ എനിക്കൊരു മാമ്പഴം തായോ'' എന്ന് കെഞ്ചി ,അണ്ണാന്‍ കയറി നിന്ന് കടിച്ചു തിന്നുന്നതിനിടയില്‍ ഞെട്ടടര്‍ന്ന് വീഴുന്ന മാങ്ങയ്ക്കായി കാത്തു നിന്ന ഓര്‍മകള്‍ അയവിറക്കുന്നവര്‍! അണ്ണാന്മാരുടെ അഭിമാനമാണ് അവരുടെ രോമം നിറഞ്ഞ, വിതുര്‍ന്ന അലങ്കാരവാല്‍. ചിലച്ച് ഒച്ചവെക്കുമ്പോള്‍ താളാത്മകമായി വാലും അതോടൊപ്പം കുലുക്കും. പരസ്പര ആശയകൈമാറ്റങ്ങള്‍ക്ക് മാത്രമായല്ല ഭയന്നാല്‍ അപായ സൂചനകള്‍ നല്‍കാനും വാലിളക്കിയുള്ള ഡാന്‍സുകള്‍ സഹായിക്കുന്നുണ്ട്. വാലാണ് അണ്ണാനെ അണ്ണാനാക്കുന്നത് എന്ന് പറയാം. രോമ സമൃദ്ധമായ വാലുള്ള എന്നര്‍ത്ഥം വരുന്ന പ്രാചീന ഗ്രീക്ക് ഭാഷയിലെ skiouros എന്ന പദത്തില്‍ നിന്ന് ഉണ്ടായതാണ് squirrel എന്ന പേര്. പല സഹായങ്ങളാണ് ഇവര്‍ക്ക് വാലുകൊണ്ടുള്ളത്. (Facts about squirrels)
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.