Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മീൻ തക്കാളി റോസ്റ്

മീൻ തക്കാളി റോസ്റ്

മീൻ തക്കാളി റോസ്റ് ,ആലോചിക്കുമ്പോൾ തന്നെ , നല്ല ചുവന്ന മസാല ഒക്കെ പുരണ്ട ഒരുഗ്രൻ മീൻ വിഭവമാണ് മനസ്സിലേക്ക് കടന്ന് വരുന്നത് . ഈ വിഭവം എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം വേണ്ടുന്ന വിഭവങ്ങൾ : ദശയുള്ള മീൻ , തക്കാളി, കറിവേപ്പില , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള , മുളകുപൊടി , മഞ്ഞൾപൊടി , ഗരംമസാല , വെള്ളം , ഉപ്പ് , കടുക് , എണ്ണ തയ്യാറാക്കേണ്ടുന്ന വിധം മീൻ നന്നായി വൃത്തിയാക്കി ചെറിയ കഷണങ്ങൾ ആക്കി അരിയുക . തക്കാളിയും സവാളയും ചെറുതായി അരിഞ്ഞെടുക്കുക . ഒരു പാൻ എടുത്തു അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് താളിക്കുക . ഇതിനു ശേഷം ഇതിലേക്ക് സവാള ഇട്ടു നന്നയി വഴറ്റി എടുക്കുക. ബ്രൗൺ നിറമായി കഴിയുമ്പോൾ , അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറി കഴിയുമ്പോൾ അതിലേക്കു തക്കാളി ഇട്ടു നന്നായി എണ്ണ തെളിയും വരെ വഴറ്റുക. എല്ലാം ചേർന്ന് വഴറ്റിയ മസാലക്കൂട്ടിലേക്കു മീൻ കഷ്ണങ്ങളും ഉപ്പും ചേർത്ത് നന്നായി ഇളക്കി ,അടച്ചു വേവിക്കാൻ വെക്കുക. വേവ് നോക്കി ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. വെന്തു കഴിയുമ്പോൾ ചെറു തീയിൽ വെള്ളം നന്നായി പറ്റും വരെ ഇളക്കി എടുക്കുക. കുറച്ചു മല്ലിയില കൂടി വേണമെങ്കിൽ തൂവി , ചൂടോടെ വിളമ്പാം

Fish Tomato Roast



Related items