Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പുഷ്പാലങ്കാരത്തിൽ മനോഹരിയായി കോട്ടയം നഗരം

പുഷ്പാലങ്കാരത്തിൽ മനോഹരിയായി കോട്ടയം നഗരം

കോട്ടയം അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പമേളയിൽ മനോഹരിയായി കോട്ടയം നഗരം . പുഷ്പ മേള തുടങ്ങിയ അന്ന് മുതൽ ആളുകളുടെ തിരക്കാണ്. പൂക്കളെ സ്നേഹിക്കുന്ന കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടുന്നതെല്ലാം പുഷ്പമേളയിൽ ലഭ്യമാണ് . പൂവും പൂക്കൂടയും , മാസങ്ങൾക്കുള്ളിൽ കായ്ക്കുന്ന തെങ്ങും, അധികം ഉയരം വെക്കാത്ത പ്ലാവും തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ ചെടികളും വൃക്ഷതൈകളും പുഷ്പമേളയിൽ ലഭ്യമാണ് . ഇൻഡോർ ചെടികൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. അവരുടെ മനസ്സറിഞ്ഞു വീടിനകത്ത് വയ്ക്കാവുന്ന ചെടികളും ധാരാളം ഉണ്ട് മേളയിൽ. മലേഷ്യ , സിംഗപ്പൂർ , തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൂക്കളും മേളയിൽ വിസ്മയം തീർക്കുന്നു . ഏറ്റുമാനൂർ സ്വാശ്രയ കർഷക സമിതിയുടെ സ്റ്റാളിൽ നാടൻ പഴങ്ങളും പച്ചക്കറികളും മിതമായ വിലക്ക് ലഭിക്കും . മേള കാണാൻ എത്തുന്നവരിൽ നിന്ന് ദിവസേന മൂന്ന് ഭാഗ്യശാലികൾക്ക് ഇടിമണ്ണിക്കൽ ജൂവല്ലേഴ്‌സ് സ്വർണ്ണ നാണയം സമ്മാനമായി നൽകും. സന്ദർശന സമയം രാവിലെ ഒൻപതു മുതൽ പന്ത്രണ്ട് മണി വരെയാണ്.



Related items

News and Articles
News Local News