Copyright © 2026 Citymapia.com. All Rights Reserved

ക്രിസ്തുമസിലേക്കും പുതുവത്സര ആഘോഷങ്ങളിലേക്കും ഇനി ദിവസങ്ങൾ മാത്രം. നക്ഷത്രലങ്കാരവും ഗ്രീറ്റിംഗ്‌സ് അയക്കലും തുടങ്ങുന്ന കാലം . ക്രിസ്തുമസ് ആഘോഷവേളകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വൈൻ അതും മുന്തിരി വൈൻ. മുന്തിരി വൈൻ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം വൈൻ തയ്യാറാക്കാൻ വേണ്ടുന്ന സാധനങ്ങൾ : കുരുവില്ലാത്ത മുന്തിരി , പഞ്ചസാര , വെള്ളം , ആക്റ്റീവ് ഡ്രൈ യീസ്റ്റ് . തയ്യാറാക്കുന്ന വിധം : ആദ്യം യീസ്റ്റ് ചെറു ചൂട് വെള്ളത്തിൽ അലിയിച്ചു വെക്കുക. വൈൻ തയ്യാറാക്കാനായി വൃത്തിയുള്ള ഉണങ്ങിയ ഒരു ജാർ എടുക്കുക. വെള്ളം നന്നായി തിളപ്പിച്ച് തണുക്കാൻ വെക്കുക. മുന്തിരി നല്ലതുപോലെ കഴുകി എടുക്കുക . മുന്തിരി നന്നായി ചതച്ചു , തിരുമ്മി ഉടച്ചെടുക്കുക . ഇതിലേക്ക് കുറച്ചു പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക . നന്നായി ഉടച്ചു പഞ്ചസാര ചേർത്ത് വെച്ചിരിക്കുന്ന മുന്തിരി കൂട്ട് ഉണക്കി വെച്ചിരിക്കുന്ന ജാറിലേക്കൊഴിക്കുക .ഇതിലേക്ക് അലിയിച്ചു വെച്ചിരിക്കുന്ന യീസ്റ്റ് ചേർക്കുക . ഇതിലേക്ക് തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇളക്കി, നന്നായി മൂടി വെക്കുക. ഇരുപത്തിയൊന്ന് ദിവസം ഇതിങ്ങനെ വെക്കണം . എല്ലാ ദിവസവും ഇതൊന്നു ഇളക്കി കൊടുക്കണം. ഇരുപത്തിഒന്നാം ദിവസം, ഇത് നല്ല ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത ക്ലിയർ ജ്യുസിൽ കുറച്ചു കൂടി പഞ്ചസാര ചേർത്ത് വീണ്ടും ഒരു ഇരുപത്തൊന്നു ദിവസം വെക്കുക. അടുത്ത ഇരുപത്തി ഒന്നാം ദിവസം, വീണ്ടും നല്ല ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കുക . ഒന്നാംതരം വൈൻ റെഡി. വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിച്ചു വെക്കാം .
Recipe to prepare Grape Wine
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.