Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഹാക്കത്തോൺ

ഹാക്കത്തോൺ

പതിനെട്ട് മണിക്കൂർ നീളുന്ന ഹാക്കത്തോൺ , കോട്ടയം അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ വെച്ച് അരങ്ങേറുന്നു. എന്താണ് ഹാക്കത്തോൺ ? പൊതുവെ ഹാക്കത്തോൺ അറിയപ്പെടുന്നത് ഹാക്ക് ഫെസ്റ്റ്, ഹാക്ക് ഡേ അല്ലെങ്കിൽ കോഡ് ഫെസ്റ്റ് എന്നൊക്കെയാണ്. ഡിസൈൻ സ്പ്രിന്റ് പോലുള്ള ഒരു പരിപാടിയാണിത്. കമ്പ്യൂട്ടർ മേഖലയിൽ ഉള്ളവർ, ഗ്രാഫിക് ഡിസൈനേഴ്സ്, ഡൊമൈൻ കണ്ട്രോൾ ചെയ്യുന്നവരൊക്കെയാണ് സാധാരണയായി ഇത്തരം പരിപാടികളിൽ പങ്കെടുക്കാറ് . ഈ പരിപാടിക്ക് ഒരു പ്രത്യേക ലക്ഷ്യം ഉണ്ടാവും , അത് ചിലപ്പോൾ ഒരു പ്രോഗ്രാമിങ് ഭാഷയാവാം , ഓപ്പറേറ്റിംഗ് സിസ്റ്റം അങ്ങിനെ കമ്പ്യൂട്ടർ ലോകത്തെ ബന്ധിപ്പിക്കുന്ന എന്തുമാവാം. ഹാക്കത്തോൺ പോലുള്ള ഒരു ഇവന്റ് സംഘടിപ്പിക്കുന്നത്, അതിന്റെ അവസാനം ഒരു സോഫ്ട്‍വെയറോ ,ഹാർഡ്‌വെയറോ എന്തെങ്കിലും ഒന്ന് രൂപകൽപന ചെയ്യുക എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു ഹാക്കത്തോൺ ഇവന്റാണ് നവംബര് 15 നും , നവംബർ 16 നും , അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടക്കാൻ പോകുന്നത്.

Hackthon Event at Amal Jyothi Engineering College on Nov 15th & Nov 16th 2019



Related items