Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

നിത്യവഴുതന എന്ന കുഞ്ഞുവൈദ്യൻ

നിത്യവഴുതന എന്ന കുഞ്ഞുവൈദ്യൻ

ഒരു ശരാശരി മലയാളിക്ക് നിത്യവഴുതന എന്താണെന്ന് തീർച്ചയായും അറിയാം . എന്നാൽ ഇത് എന്താണ് എന്നറിയാത്തവരും ഉണ്ടാകും. ഒരുകാലത്ത് എല്ലാ വീടുകളുടെ തൊടിയിലും വള്ളിപ്പടർപ്പ് പോലെ പടർന്ന് കായ്ച്ചിരുന്ന ഒന്നാണ് നിത്യവഴുതന . വളരെ ചെറിയ ഒരു സസ്യവിഭവമാണ് ഇത്. എന്നാൽ ഈ കുഞ്ഞനിൽ അടങ്ങിയിരിക്കുന്നത് എത്രയധികം പോഷകമാണ് എന്നറിയാമോ ? ഇതിൽ ധാരാളം പൊട്ടാസ്യം , കാൽഷ്യം , മഗ്നീഷ്യം ,വിറ്റാമിനുകൾ , സൾഫർ തുടങ്ങി ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട് . മറ്റു പച്ചക്കറികളുടെ കൂടെയും അല്ലാതെയും മിക്ക അമ്മമാരും ഈ കുഞ്ഞനെ മെഴുക്കുപുരട്ടി ആക്കാറാണ് പതിവ്. നിത്യവും അല്ലെങ്കിലും വല്ലപ്പോഴുമൊക്കെ നിത്യവഴുതന നമ്മുടെ മെനു ലിസ്റ്റിൽ കയറുന്നതു നല്ലതാണ് . കാൽസ്യത്തിന്റെ നിറകുടമായതു കൊണ്ട് എല്ലുകൾക്ക് ഉത്തമം . കൊളെസ്ട്രോൾ കൂടാതെയിരിക്കാനും , രക്തസമ്മർദ്ദം കുറക്കാനും , പ്രമേഹത്തിനും , മലബന്ധത്തിനും ഒക്കെയുള്ള പരിഹാരം ഒരു പരിധി വരെ ഈ കുഞ്ഞനിൽ അടങ്ങിയിട്ടുണ്ട്. പലരും അറിയാതെ പോകുന്ന വളരെയധികം ഔഷധഗുണമുള്ള ഈ നിത്യകുഞ്ഞനെ ഒരു ശീലമാക്കൂ , ആരോഗ്യം സംരക്ഷിക്കൂ .



Related items