Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മസ്തിഷ്കാഘാതത്തിന് ആശ്വാസമായി ജില്ലാ ആയുർവേദ ആശുപത്രി

മസ്തിഷ്കാഘാതത്തിന് ആശ്വാസമായി ജില്ലാ ആയുർവേദ ആശുപത്രി

സംസ്ഥാന സർക്കാരിന്റെ സമഗ്ര ആയുർവേദ ചകിത്സ പദ്ധതിയായ "പുനർന്നവ " യിലൂടെ ആണ് ജില്ലാ ആയുർവേദ ആശുപത്രി മസ്തിഷ്കാഘാതത്തിന് ചികിത്സയുമായി മുന്നോട്ട് വന്നിരിക്കുന്നത് . മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ജീവിതം ശിഥിലമായവർക്ക് ഒരാശ്വാസമാണ് ഈ ചികിത്സ പദ്ധതി. ഈ പദ്ധതിയുടെ കീഴിൽ വരുന്ന ചികിത്സകൾ എല്ലാം തന്നെ സൗജന്യമാണ്. പ്രെസ്സ് ക്ലബ് സംഘടിപ്പിച്ച "പക്ഷാഘാതം " വസ്തുതകൾ അതിജീവനം എന്ന സെമിനാറിൽ പങ്കെടുത്ത "പുനർന്നവ " മെഡിക്കൽ ഓഫീസർ ഡോക്ടർ നവീൻ വർഗ്ഗീസ് അറിയിച്ചത് , കഴിഞ്ഞ വര്ഷം മസ്തിഷ്‌കാഘാതം സംഭവിച്ചു ചികിത്സ തേടിയ തൊണ്ണൂറ് ശതമാനം ആളുകളും സുഖം പ്രാപിച്ചു എന്നാണ്. ചികിത്സയുടെ ഭാഗമായി മുപ്പത് ദിവസം ആശുപത്രിയിൽ കിടക്കണം. മൂന്ന് മാസത്തേക്കുള്ള മരുന്ന് , ലാബ് ടെസ്റ്റുകൾ , ചികിത്സ എന്നിവ പൂർണമായും സൗജന്യമാണ് . രോഗിയുടെ അവസ്ഥയനുസരിച്ചു ഉഴിച്ചിൽ , പിഴിച്ചിൽ , വസ്‌തികൾ , ഞവരക്കിഴി , നസ്യം , ശിരോധാര എന്നീ ചികിത്സാരീതികൾ ആണ് നടത്തുന്നത് . ഇതോടൊപ്പം തന്നെ രോഗികൾക്കും ബന്ധുക്കൾക്കും കൗൺസിലിങ്ങും നടത്തുന്നുണ്ട് .

Free Ayurvedic Treatment for patients who are suffering from stroke 



Related items

News and Articles
News Local News