Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കാപ്പി കുടിക്കുന്നവർക്ക് ആശ്വസിക്കാം

കാപ്പി കുടിക്കുന്നവർക്ക് ആശ്വസിക്കാം

കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്നുള്ള തർക്കം എന്നും നിലനിൽക്കുന്നതാണ്. അങ്ങിനെ ഒരു സാഹചര്യത്തിലാണ് , കാപ്പി കുടിക്കുന്നവർക്ക് , കുടലിൽ ആരോഗ്യമുള്ള സൂക്ഷ്മാണുക്കൾ കൂടതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതൊരു ജേർണലിൽ പ്രസിദ്ധീകരിക്കും വരെ ഒരു കാഴ്ചപ്പാട് മാത്രമായിരിക്കും. എന്നാലും കാപ്പി , ഒഴിവാക്കാൻ കഴിയാത്തവർക്ക് തീർച്ചയായും ഇത് ആശ്വാസം തരുന്ന ഒരു വാർത്ത തന്നെയാണ്. പലരുടെയും കുടലിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് , ഒന്നോ രണ്ടോ കപ്പ് കാപ്പി ദിവസവും കുടിക്കുന്നവരുടെ കുടലുകളിൽ ആരോഗ്യമുള്ള സൂക്ഷ്മാണുക്കളെ ഉള്ളത്. അവ പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള വണ്ണം വെക്കാൻ സാധ്യത ഉള്ള വസ്തുക്കളെ ഇല്ലാതാക്കുകയും , അത് വഴി ഒരു പരിധി വരെ തടി വെക്കുന്നതിനെ നിയന്ത്രിക്കുകയും ചെയ്യും. കാപ്പി നമ്മുടെ ദഹനപ്രക്രിയയെ വളരെ അധികം നല്ല രീതിയിൽ സ്വാധിനിക്കും എന്നുള്ളത് , കാപ്പിയുടെ ആരോഗ്യദായകമായ ഗുണവശങ്ങളെ സൂചിപ്പിക്കുന്നു

Drinking coffee will increse gut microbiome



Related items