Copyright © 2026 Citymapia.com. All Rights Reserved

പുതിയ തലമുറയിലെ ആളുകളുടെ പ്രധാന പ്രശ്നമാണ് വിട്ടുമാറാത്ത നടുവേദന. നമ്മുടെ വീട്ടിലെ പ്രായമുള്ള ആളുകളോടു ചോദിച്ചാൽ അവർ പറയും നടുവേദന മാറാനായി വെറുതെ തറയിൽ നിവർത്തത് കിടന്നാൽ പോരെ എന്ന്. അവർ പറയുന്നതിൽ അല്പം കാര്യം ഇല്ലാതില്ല! നമ്മുടെ പൂർവികരായ ആളുകൾ ഒന്നും തന്നെ ഒരിക്കലും നടുവേദനയെക്കുറിച്ചോ കഴുത്ത് വേദനയെക്കുറിച്ചോ പറഞ്ഞ് ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അവരൊക്കെ അക്കാലങ്ങളിൽ തറയിലാണ് കിടന്നിരുന്നത്. നമ്മുടെ നട്ടെല്ലിൻ്റ ആരോഗ്യം മികച്ചതാക്കാൻ ഇതുതന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം എന്നറിയാമോ.
സിമൻ്റോ അല്ലെങ്കിൽ സെറാമിക് പാകിയ വീടിൻ്റെ തറകളിൽ കിടന്നുറങ്ങുന്നത് ശരീരവേദനയ്ക്ക് കാരണമാകുമെന്ന് പലരും കരുതുന്നു. എങ്കിലും മരത്തടി കൊണ്ടുണ്ടാക്കിയ തറകളിൽ കിടന്നുങ്ങുന്നത് പലരീതിയിലും നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും.
1. കിടപ്പു രീതി മെച്ചപ്പെടുന്നു
കട്ടിലിൽ കിടന്നുള്ള ഉറക്കത്തിന് ശേഷം രാവിലെ ഉണരുമ്പോൾ മിക്കപ്പോഴും തോൾ വേദനയും കൂട്ടിനുണ്ടാകും. ഇതിന് കാരണം നിങ്ങൾ കട്ടിലിൽ കിടക്കുമ്പോഴുള്ള ശരീരത്തിൻ്റെ തെറ്റായ അംഗവിന്യാസമാണ്. നിങ്ങൾ തറയിൽ ഉറങ്ങുമ്പോൾ തോൾ വേദന ഒരു അനുഭപ്പെടാത്തതിൻ്റെ പ്രധാന കാരണം തറയിൽ കിടക്കുമ്പോൾ നിങ്ങളുടെ തല, കഴുത്ത്, പുറഭാഗം എന്നിവ ശരിയായി വിന്യസിക്കുകയും അത് നിങ്ങളുടെ കിടപ്പിൻ്റെ ഭാവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതു കൊണ്ടാണ്.
2. നടുവേദനയെ ചികിത്സിക്കാം
തറയിൽ ഉറങ്ങുന്നത് നടുവേദനയ്ക്കുള്ള പ്രധാന ചികിത്സാരീതിയാണെന്ന കാര്യം പണ്ടു മുതൽക്കേ നമ്മുടെ പൂർവ്വികർ പറയുന്നതും നാം കേട്ടു ശീലിച്ചതുമായ ഒരു കാര്യമാണ്. തറയിൽ കിടക്കുമ്പോൾ നിങ്ങളുടെ നട്ടെല്ല് നേരെ നിവർന്നു നിൽക്കുന്നു. ഇത് നിങ്ങളുടെ വേദന കുറച്ചു കൊണ്ട് സ്വയം ആശ്വാസം നൽകാൻ സഹായിക്കുന്നു ലഭിക്കുന്നു.
3. രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
കിടക്കുന്ന ആവാസ രീതി ശരിയായി മാറുമ്പോൾ നിങ്ങളുടെ രക്തചംക്രമണ പ്രവർത്തനം കൂടുതൽ മികച്ചതായി മാറുന്നു. മികച്ച രക്തചംക്രമണം ശരീരത്തെ എല്ലായിപ്പോഴും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
4. ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുന്നു
ഏറ്റവും മികച്ചതും സുഖപ്രദവുമായ ഒരു ഭാവസ്ഥിതിയിൽ നിങ്ങൾക്ക് കിടക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ഇതുവഴി നന്നായി ഉറങ്ങാൻ സാധിക്കും. ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കക്കുറവ് എന്നിവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ ഇത് സഹായിക്കും. വളരെയധികം ശ്രദ്ധ നൽകേണ്ട രണ്ട് ആരോഗ്യപ്രശ്നങ്ങളാണ് ഉറക്കമില്ലായ്മയും ഉറക്കക്കുറവും. കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമായി മാറും.
click here to know more details about Health lifestyles
Healthy Lifestyle Tips
LearnMoreWe use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.