Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ  ഉയരുന്ന ചോദ്യങ്ങൾ

ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ ഉയരുന്ന ചോദ്യങ്ങൾ

പുറകിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ , യാത്രക്കാർക്കിടയിൽ ഉയരുന്ന ഒരുപാടു സംശയങ്ങൾ . കുട്ടികളെയും കൊണ്ട് ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കുട്ടികൾക്കും ഹെൽമെറ്റ് കരുതണം. യാത്ര കഴിഞ്ഞാൽ ഇതെവിടെ സൂക്ഷിക്കും. സ്കൂട്ടറിലാണേൽ ഒരാളുടെ ഹെൽമെറ്റ് പൂട്ടി വെക്കാം ബാക്കിയുള്ളവരുടെ എന്ത് ചെയ്യും. യാത്രക്കിടയിൽ പലരും ലിഫ്റ്റ് ചോദിക്കും, ഇനി ഹെൽമെറ്റില്ലാത്തവർക്കു ലിഫ്റ്റ് കൊടുക്കുക അസാധ്യം. ISI മുദ്രയുള്ള ഹെൽമെറ്റ് തന്നെ വേണം എന്നുള്ളത് നിർബന്ധമാണ് . പേരിന് ഒരു ഹെൽമെറ്റ് കൊണ്ട് നടന്നാൽ, പോലീസുകാർ ഫൈൻ അടിച്ചു വിടും . അവനവൻ സ്വന്തം തലയ്ക്കു തന്നെയാണ് വില പറയുന്നത് എന്നോർക്കുക. ഇത്രയും നാൾ കുട്ടികൾക്കുള്ള ഹെൽമെറ്റ് വിപണിയിൽ തന്നെ ഇല്ലായിരുന്നു. എന്നാൽ നിയമം കർശനമാക്കിയതോടെ കുട്ടി ഹെൽമെറ്റുകളും വിപണിയിൽ ഇടം പിടിച്ചു തുടങ്ങി.

Helmet is a must for both people who travels in two wheeler



Related items

News and Articles
News Local News