Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

'തേനീച്ചകൾ ഇല്ലാതായാൽ 4 വർഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും'; തേൻ വഴിയിലെ മധുരമുള്ള ജീവിതങ്ങൾ

'തേനീച്ചകൾ ഇല്ലാതായാൽ 4 വർഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും'; തേൻ വഴിയിലെ മധുരമുള്ള ജീവിതങ്ങൾ

‘ലോകത്തു തേനീച്ചകൾ ഇല്ലാതായാൽ പിന്നെ 4 വർഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും ’ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രവചനമാണിത്. പൂവുകളിൽ നിന്നു പൂവുകളിലേക്ക് മൂളിപ്പറന്നു നടക്കുന്ന ഈ കൊച്ചുപ്രാണിക്ക് അതിനുള്ള ശക്തിയുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. ലോകത്തു 80% പരാഗണവും നടക്കുന്നതു തേനീച്ചകൾ വഴിയാണ്. പരാഗണം നടന്നില്ലെങ്കിൽ ചെടികളുടെ വംശവർധന ഇല്ലാതാകും. ചെടികൾ ഇല്ലെങ്കിൽ അരിയും ഗോതമ്പും ചക്കയും മാങ്ങയും പച്ചക്കറികളും പഴവർഗങ്ങളും ഉണ്ടാകില്ല. മരങ്ങളും ചെടികളും നിറഞ്ഞ പച്ചപ്പിന്റെ ലോകമായ കേരളത്തിൽ ഒരു വർഷം ഉൽപാദിപ്പിക്കാൻ കഴിയുന്ന തേനിന്റെ ഒരംശം പോലും നമ്മൾ ശേഖരിക്കുന്നില്ല. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള കേരളത്തിന് ഉപയോഗിക്കാൻ കഴിയുന്ന മധുരപദാർഥമാണ് തേൻ. ഇന്നു ലോക തേനീച്ച ദിനമാണ്. ആധുനിക തേനീച്ച വളർത്തൽ രീതികളുടെ പ്രചാരകനായിരുന്ന സ്ലൊവേനിയക്കാരൻ ആന്റൺ ജാൻഷെയുടെ ജന്മദിനമാണു ലോക തേനീച്ച ദിനമായി ആഘോഷിക്കുന്നത്. ചില തേനൂറുന്ന വിശേഷങ്ങളിലൂടെ.(Role of honey bees in ecosystem)

തേനീച്ച വർഗം

പൂവിൽ നിന്നു തേനീച്ചയ്ക്കു കിട്ടുന്ന മധുദ്രാവകത്തിനു 3% ഗാഢത മാത്രമേയുള്ളു. ഇതു ഭക്ഷിക്കുന്ന തേനീച്ച കൂട്ടിൽ ചെന്നു മറ്റൊരു തേനീച്ചയ്ക്കു നൽകും. ഈ ഈച്ച മറ്റൊന്നിനു നൽകും. ഇങ്ങനെ 20 ഈച്ചകളെങ്കിലും കഴിച്ചുകഴിയുമ്പോഴാണു തേനിന് 70% ഗാഢത കൈവന്നു യഥാർഥ തേനായി മാറുന്നത്. ഇവ പിന്നീടു ഭക്ഷിക്കാനായി കൂടുകളിൽ സൂക്ഷിച്ചു വയ്ക്കും.

ലോകത്ത് 2000 തേനീച്ച വർഗങ്ങളുണ്ട്. കേരളത്തിൽ 4 തരമേയുള്ളു. കെട്ടിടങ്ങളിലും വലിയ മരങ്ങളിലും കൂടുകൂട്ടുന്ന പെരുന്തേനീച്ച, മരങ്ങളിൽ തന്നെ കൂടുകൂട്ടുന്ന കോൽ തേനീച്ചകൾ, പെട്ടികളിൽ വാണിജ്യാവശ്യത്തിനു വളർത്തുന്ന ഞൊടിയൻ തേനീച്ചകൾ (ഇതിൽ നിന്നു ലഭിക്കുന്നതാണ് വൻതേൻ), വീടുകളുടെ അടിത്തറയിലെ വിടവിലും മറ്റും കൂടുകൂട്ടുന്ന ചെറുതേനീച്ചകൾ. ഏറ്റവും ഔഷധഗുണമുള്ളത് ചെറുതേനിനാണ്. കൂടുതലും ഒൗഷധച്ചെടികളിൽ നിന്നാണ് ഇവ തേൻ ശേഖരിക്കുന്നത്. ചെറുതേനിനു വിലയും കൂടുതലാണ്.



Related items

News and Articles
News Local News