Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ശ്രീ ശബരീശാ  കോളേജിലെ വിദ്യാർത്ഥികൾ നന്മയുടെ മാതൃകയായി

ശ്രീ ശബരീശാ കോളേജിലെ വിദ്യാർത്ഥികൾ നന്മയുടെ മാതൃകയായി

ഗ്രാമപഞ്ചായത് ലൈഫ് പദ്ധതിയിൽ വീടനുവദിച്ചു കിട്ടിയ നിർധന കുടുംബത്തെ സഹായിച്ചാണ് വിദ്യാർത്ഥികൾ മാതൃകയായത് . വഴിയുടെ അസൗകര്യം മൂലം , വീട് പണിക്കുള്ള സാധനങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു ഈ കുടുംബം. തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന ഈ കുടുംബത്തിന് വലിയ കൂലി കൊടുത്തു ജോലിക്കു ആളെ നിർത്താൻ സാധിക്കുന്നില്ലായിരുന്നു. ഈ ഘട്ടത്തിലാണ് വിദ്യാർത്ഥികൾ സഹായത്തിനെത്തിയത്. സിമന്റ് ചാക്ക് തോളിലേറ്റിയും കൈത്താങ്ങായും വീട് പണി നടക്കുന്ന സ്ഥലത്തു എത്തിച്ചാണ് ഇവർ ഈ കുടുംബത്തെ സഹായിച്ചത്. ഭാരിച്ച ജോലി ചെയ്തതിലൂടെ ഇവരുടെ മനസ്സിൽ നിറഞ്ഞതു നന്മ ചെയ്തതിന്റെ സന്തോഷമായിരുന്നു.

Sree Sabarisha college students becomes life savers for a poor family



Related items