Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ചിരട്ടയിൽ ഇഡ്‌ഡലി, കാണാനും കഴിക്കാനും കൗതുകം

ചിരട്ടയിൽ ഇഡ്‌ഡലി, കാണാനും കഴിക്കാനും കൗതുകം

നല്ല സൂപ്പർ ഇഡ്‌ഡലി ചിരട്ടയിൽ തയാറാക്കാം, കാണാൻ ഉള്ള കൗതുകം മാത്രമല്ല, ഇഡ്‌ഡലി തട്ട് ഇല്ലാത്തവർക്ക് വലിയൊരു ഉപകാരം ആണ്‌ ഈ ഇഡ്‌ലി, പിന്നെ ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ ഉറപ്പായും കഴിക്കും. ചേരുവകൾ ഇഡ്‌ഡലി അരി 2 കപ്പ്‌, ഉഴുന്ന് 1/2 കപ്പ്,ഉലുവ 1/4 സ്പൂൺ, വെള്ളം ആവശ്യത്തിന്, ചിരട്ട ആവശ്യത്തിന്, എണ്ണ 2 സ്പൂൺ. തയാറാക്കുന്ന വിധം അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്തു അതിലേക്ക് ഉലുവയും ചേർത്ത് നന്നായി അരച്ച് 8 മണിക്കൂർ വയ്ക്കുക. ശേഷം ചിരട്ട നന്നായി കഴുകി തുടച്ചു കുറച്ച് എണ്ണ തടവി, തയാറാക്കി വച്ചിട്ടുള്ള മാവ് അതിലേക്ക്‌ മുക്കാൽ ഭാഗം ഒഴിച്ച് ആവിയിൽ വേകിച്ചു എടുക്കാവുന്നതാണ്.(Idli in coconut shell, variety breakfast)



Related items