Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അന്താരാഷ്ട്ര യോ​ഗാ ദിനം 2022-ന്റെ പ്രമേയം എന്ത്? അറിയേണ്ടതെല്ലാം

അന്താരാഷ്ട്ര യോ​ഗാ ദിനം 2022-ന്റെ പ്രമേയം എന്ത്? അറിയേണ്ടതെല്ലാം

മാനസികവും സാമൂഹികവുമായ ക്ഷേമം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പുരാതന ഇന്ത്യയുടെ സംഭാവനയാണ് യോഗ. ആരോഗ്യത്തിനും ക്ഷേമത്തിനും യോഗയുടെ ഗുണങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി 2022 ജൂൺ 21 ന് ലോകമെമ്പാടും യോഗ ദിനം ആഘോഷിക്കും. 'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്. 2014 ജൂൺ 21 മുതലാണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ച് തുടങ്ങുന്നത്. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനപ്രകാരമാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. 2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തെരഞ്ഞെടുത്തത്. യോഗ ദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ ലോകം അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. യോഗ ദിനം ആചരിക്കാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.(International Yoga Day)




Related items