Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്നത്തെ പാചകക്കുറിപ്പ് : ചക്ക അട

ഇന്നത്തെ പാചകക്കുറിപ്പ് : ചക്ക അട

ചക്ക അട കഴിച്ചിട്ടുള്ളവർക്ക് ഒരിക്കലും അതിന്റെ സ്വാദ് മറക്കാൻ ആവില്ല ചക്ക ഇഷ്ടപെടുന്ന ഏല്ലാവർക്കും ചക്ക കൊണ്ടുണ്ടാക്കുന്ന അടയും ഇഷ്ടമായിരിക്കും. ചക്ക അട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം വേണ്ടുന്ന സാധനങ്ങൾ : പഴുത്ത ചക്ക ചുള ചെറുതായി അരിഞ്ഞത് , ശർക്കര പൊടി പൊടിയായി ചിരണ്ടിയത് , അരിപ്പൊടി , വെള്ളം, ചിരണ്ടിയ തേങ്ങ, ഏലക്ക പൊടിച്ചത്, അല്പം ഉപ്പ് , വാഴയില തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തിൽ അരിപ്പൊടിയും, ആവശ്യത്തിന് ഉപ്പും, ഏലക്കാപൊടിയും ചേർത്ത് വെള്ളത്തിൽ നന്നായി കുഴച്ചെടുക്കുക. പരത്താൻ പാകത്തിന് വേണം മാവ് കുഴച്ചു വെക്കാൻ. മറ്റൊരു പാത്രത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന ചക്കയും, ശർക്കരയും, തേങ്ങാ ചിരണ്ടിയതും, നന്നായി ചേർത്ത് തിരുമ്മിയെടുക്കുക. എന്നിട്ടു വാഴയില ചെറുതായി മുറിക്കുക . അതിൽ മാവു നന്നായി പരത്തുക . ഇതിലേക്ക് ഇളക്കി വെച്ചിരിക്കുന്ന ചക്ക കൂട്ട് പാകത്തിന് ഇടുക. ഇല മടക്കുക. ഇങ്ങിനെ മാവു തീരുവോളം വാഴയിലയിൽ പരത്തി ചക്കയും ചേർത്ത് മടക്കുക. എന്നിട്ടു ഒരു ഇഡ്ഡലി പാത്രമെടുത്തു , അതിന്റെ തട്ടിൽ ഈ മടക്കി വെച്ച വാഴയില അടുക്കി വെക്കുക. മൂടി, വേവിക്കാൻ വെക്കുക. നന്നായി വെന്തു കഴിഞ്ഞു തീയണച്ചു ആറാൻ വെക്കുക . നന്നായി ചൂട് മാറിയതിനു ശേഷം സ്വാദിഷ്ടമായ ചക്ക അട കഴിക്കാം .



Related items