Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ചക്കപ്പുഴുക്ക്

ചക്കപ്പുഴുക്ക്

ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ചക്ക കായ്ക്കാൻ തുടങ്ങിയിട്ടുണ്ടാവും. ചില സ്ഥലങ്ങളിൽ , ചക്ക വിളവെടുത്തും തുടങ്ങിയിട്ടുണ്ടാവും. അത് കൊണ്ട് തന്നെ ചക്ക കൊണ്ട് നമ്മൾ എപ്പോഴും തയ്യാറാക്കുന്ന രുചികരമായ ചക്കപ്പുഴുക്ക് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം . വേണ്ടുന്ന സാധനങ്ങൾ : ചക്കച്ചുള ചെറുതായി അരിഞ്ഞത് , മഞ്ഞൾപ്പൊടി , ഉപ്പ് , തേങ്ങ പീര , ജീരകം , കുരുമുളക് , ചുവന്നുള്ളി , പച്ചമുളക് , വെളുത്തുള്ളി , എണ്ണ , കടുക് , കറിവേപ്പില തയ്യാറാക്കുന്ന വിധം : ചക്കച്ചുള അരിഞ്ഞു വെച്ചിരിക്കുന്നത് ഉപ്പും മഞ്ഞൾപൊടിയും ഇട്ട് വേവിക്കുക . തേങ്ങ പീര, ജീരകം , കുരുമുളക് , ചുവന്നുള്ളി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക . ചതച്ചെടുത്ത മിശ്രിതം വേവിക്കാൻ വെച്ചിരിക്കുന്ന ചക്കയിലേക്കു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മറ്റൊരു പാനെടുത്തു , കടുക് താളിച്ചു , വേവിച്ച ചക്കയിലേക്ക് ഒഴിച്ച് നന്നായി ഇളക്കിയെടുക്കുക . രുചിയുള്ള ചക്കപ്പുഴുക്ക് തയ്യാർ. കട്ടൻകാപ്പിയും ചക്കപ്പുഴുക്കും , ഒരു പിടി പിടിച്ചോളൂ .



Related items