Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഓർമ്മകൾ സമ്മാനിക്കും ചക്ക വഴറ്റിയത്

ഓർമ്മകൾ സമ്മാനിക്കും ചക്ക വഴറ്റിയത്

വേനൽക്കാലം അടുക്കും തോറും നമ്മുക്ക് ചുറ്റും കാണുന്ന ഒന്നാണ് ചക്ക . ചക്കക്ക് ഒരുപാട് പ്രത്യേകതകളും ഗുണങ്ങളും ഉണ്ട്. ചക്കയുടെ ഒരു തുണ്ടു പോലും പാഴാക്കാതെ , പല വിഭവങ്ങളായി തീന്മേശയിൽ എത്താറുണ്ട് . വേനലവധിക്കാലം ഓർമ്മിക്കുമ്പോൾ അതിലെവിടെയെങ്കിലും , ഒരു ചക്ക വിഭവം എങ്കിലും മനസിലേക്ക് ഓടി വരാതിരിക്കില്ല . അത് പോലെ ഓർമ്മയും സ്വാദും തരുന്ന ചക്ക വഴറ്റിയത് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം വേണ്ടുന്ന സാധനങ്ങൾ : പഴുത്ത വരിക്ക ചക്ക ചുള ചെറുതായി അരിഞ്ഞത് , ശർക്കര , നെയ്യ് , ചുക്കുപൊടി , ജീരകപ്പൊടി തയ്യാറാക്കുന്ന വിധം : ഒരു ഉരുളിയിൽ ചക്ക നല്ലോണം വേവിക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര നന്നായി ഉരുക്കി പാനിയാക്കുക . ചക്ക വെന്തുകഴിയുമ്പോൾ അല്പാല്പം ശരക്കരപാനിയും നെയ്യും ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. നന്നായി ഇളക്കി വരണ്ട് തുടങ്ങുമ്പോൾ ചുക്കുപൊടിയും ജീരകപൊടിയും ചേർത്ത് ഇളക്കി വാങ്ങി വെക്കുക. ചക്ക വഴറ്റിയത് തയ്യാർ. ഇതുപയോഗിച്ചു കുമ്പിളപ്പം , അട എന്നീ സ്വാദിഷ്ടവും ആരോഗ്യകരവുമായ വിഭവങ്ങൾ തയ്യാറാക്കിക്കോളൂ.



Related items