അജു വർഗീസ് നായകനായെത്തുന്ന "കമലയുടെ" ഒഫീഷ്യൽ ട്രെയ്‌ലർ നടൻ മോഹൻലാൽ പുറത്തിറക്കി . പല വേഷങ്ങളിൽ അജു വർഗീസ് വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ടെങ്കിലും , നായകനായിട്ടെത്തുന്ന ആദ്യ ചലച്ചിത്രമാണ് കമല . 36 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ത്രില്ലർ ചലച്ചിത്രത്തിന്റെ പ്രമേയം . രഞ്ജിത്ത് ശങ്കർ - ജയസൂര്യ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത് . രഞ്ജിത്ത് ശങ്കറിന്റേതാണ് തിരക്കഥയും സംവിധാനവും . അനൂപ് മേനോൻ , പുതുമുഖ നായിക റൂഹാനി ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം നവംബറിൽ തീയേറ്ററുകളിൽ എത്തും .
Kamala official movie trailer is released.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.