Copyright © 2026 Citymapia.com. All Rights Reserved

മലയാളിക്ക് കപ്പ ഒരു വികാരമാണ്. ആഹാരപ്രിയരായ മലയാളികളിൽ കപ്പയും മീൻ കറിയും കഴിക്കാത്തവരുണ്ടാകില്ല. അത്രത്തോളം പ്രിയങ്കരമാണ് നമുക്ക് കപ്പ. നല്ല മീൻകറിയോ,കാന്താരി ചതച്ചു ചേർത്ത ചമ്മന്തികൂട്ടി കപ്പ കഴിക്കാമെന്ന് വെച്ചാൽ അത്യാവശ്യം വില കൊടുക്കേണ്ടിവരും ഇപ്പോൾ. 50 രൂപക്ക് അടുത്താണ് കപ്പയ്ക്ക് ഇപ്പോൾ വില. ചുരുങ്ങിയ ദിവസംകൊണ്ട് 25 മുതൽ 27 രൂപ വരെയാണു വില കൂടിയത്. കഴിഞ്ഞ സീസണിലെ വിലത്തകർച്ച മറികടന്നാണ് കപ്പ വില കർഷകർക്ക് വലിയ പ്രതീക്ഷ നൽകി മുകളിലേക്ക് കുതിക്കുന്നത്. അതേസമയം, ഫ്രഷ് കേരള ടപ്പിയോക്ക എന്നു ആമസോണ്‍ തിരഞ്ഞാല്‍ വില രണ്ട് കിലോഗ്രാമിനു 500 രൂപയാണ്. ഗ്രാമീണ മേഖലയിൽ കിലോഗ്രാമിനു 35 മുതൽ 40 രൂപ വരെയാണ് കപ്പക്ക് വില. അതേസമയം, നഗരപ്രദേശങ്ങളിൽ 45 രൂപക്ക് മുകളിലേക്കാണ് വില. ഗുണമേന്മയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഇപ്പോൾ വലിയ മേന്മയില്ലാത്ത കപ്പക്ക് പോലും 40 രൂപ വരെ നൽകണം. രണ്ട് മാസം മുമ്പ് വരെ വലിയ വിലത്തകർച്ചയിൽ കർഷകർ നട്ടം തിരിഞ്ഞപ്പോഴാണ് ഇപ്പോഴത്ത ഈ വർദ്ധന. കഴിഞ്ഞ സീസണിൽ മധ്യകേരളത്തിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അതോടെ കപ്പ കർഷകർ പലരും ദുരിതത്തിലായി. വില ഇടിഞ്ഞതിനാൽ പലരും വിളവ് പോലും എടുത്തില്ല. വിളവെടുക്കുന്ന തുക പോലും ആദായമായി ലഭിക്കാത്തതായിരുന്നു കാരണം. എന്നാലിപ്പോൾ നല്ല വില ലഭിച്ചു തുടങ്ങിയതോടെ കർഷകരും സന്തോഷത്തിലാണ്. മുന്തിയ ഇനം കപ്പക്ക് നല്ല വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ഹോട്ടലിലും കപ്പ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയായി. അതേസമയം, കപ്പയുടെ ലഭ്യത വളരെ കുറഞ്ഞതാണ് വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷം വില വല്ലാതെ കുറഞ്ഞതോടെ പലരും കപ്പ കൃഷി ചെയ്യുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതോടൊപ്പം പ്രതികൂല കാലാവസ്ഥയും ചതിച്ചതോടെ വിപണിയിലേക്ക് ആവശ്യത്തിന് കപ്പ എത്താതെയായി. വിപണി സജീവമായപ്പോൾ രണ്ടുവർഷത്തെ നഷ്ടം നികത്താനുള്ള അവസരമാണെന്നും വ്യാപാരികൾ പറയുന്നു.(45 in store, 250 on Amazon; Kappa became a superstar in one month)
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.