Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

നാൽപതു കഴിഞ്ഞവരിൽ ഉണ്ടാകുന്ന മുട്ട് വേദന

നാൽപതു കഴിഞ്ഞവരിൽ ഉണ്ടാകുന്ന മുട്ട് വേദന

നാൽപതു കഴിഞ്ഞവരിൽ , പ്രത്യേകിച്ച് സ്ത്രീകളിൽ മുട്ട് വേദന ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ് . ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ , പടികൾ കയറി ഇറങ്ങുമ്പോൾ, കുത്തിയിരുന്നിട്ടു എഴുന്നേൽക്കുമ്പോൾ ഒക്കെ , മുട്ട് വേദന അനുഭവപ്പെടാറുണ്ട് . ഇതിനു പ്രധാന കാരണം , മുട്ടുകൾക്കുള്ളിലെ കാർട്ടിലേജിന്റെ തേയ്മാനം ആണ്. മുട്ടിനുള്ളിൽ കിരുകിരുപ്പ്, നീര് വെക്കുക, ഞൊട്ട പോകുന്ന പോലെ ശബ്ദം കേൾക്കുക ഇതൊക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ്. കൂടുതലും ശരീരത്തിന് വേണ്ടത്ര വ്യായാമം കിട്ടാത്തതാണ് പ്രധാന കാരണം. ഭാര കൂടുതൽ മറ്റൊരു കാരണമാണ്. അതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യായാമം തീർച്ചയായും ഉൾപ്പെടുത്തണം . ഇരുന്നു ജോലി ചെയ്യുന്നവർ ഇടക്കൊന്നു എഴുന്നേറ്റ് നടക്കുകയും, ചെറിയ തോതിൽ സ്ട്രെച്ചിങ് എക്സർസൈസ് ചെയ്യുകയും വേണം. വീട്ടിൽ വെച്ച് കിടക്കുമ്പോൾ കാൽ നീട്ടി ഉയർത്തി പിടിക്കുക. കഴക്കുമ്പോൾ താഴേക്കിടുക . ഇത് പലതവണ ആവർത്തിക്കുക . കാൽ നല്ലപോലെ സ്ട്രെച്ച് ചെയ്തു പിടിക്കുക , ഇതും പലവട്ടം ദിവസവും ചെയ്യുക. ഒരു പരിധി വരെ മുട്ടുവേദനക്കു പരിഹാരം ഉണ്ടാവും.

Knee Pain



Related items