Copyright © 2026 Citymapia.com. All Rights Reserved

ഒൻപതാം ക്ലാസുകാരി മിന്നു ഒരുക്കിയ പാടത്ത് മിന്നി തിളങ്ങുകയാണ് 'മാരി ഗോൾഡ്'. മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ 400 മൂട് മാരി ഗോൾഡ്( ചെണ്ടുമല്ലി)കാന്തി പരത്തുന്നു. വെട്ടിക്കവലയിലെ മാതൃകാ കർഷകയാണ് വെട്ടിക്കവല സദാനന്ദപുരം കോട്ടൂർ ജംക്‌ഷനിൽ അഖിലാലയത്തിൽ അഖില ഷാജിയെന്ന മിന്നു(14). സ്വന്തം ഇഷ്ടത്തോടൊപ്പം പിതാവ് ഷാജി ചെമ്പകശേരിയുടെയും അമ്മ ലിസിയുടെയും സഹായം കൂടി ലഭിച്ചതോടെ മിന്നു പാടത്തേക്കിറങ്ങി. സ്വന്തം കൂരയ്ക്ക് മുന്നിൽ ഒരു ഡസനിൽപരം പച്ചക്കറികൾ കൃഷി ചെയ്തായിരുന്നു തുടക്കം.
മിന്നുവിലെ കർഷകയെ തിരിച്ചറിഞ്ഞ സമീപവാസി തന്റെ 40 സെന്റ് വയൽ കൃഷിക്കായി നൽകി. ഇവിടെയാണ് ചെണ്ടുമല്ലി വിളയിച്ചത്. ചെണ്ടുമല്ലിയ്ക്ക് പുറമേ 200 മൂട് പയർ, 100 വെണ്ട, 200 ചോളം,ചീര എന്നിവയും വളരുന്നു. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പാടത്ത് അധ്വാനത്തിലാണ് മിന്നു. കോവിഡ് കാലഘട്ടത്തിൽ കുട്ടികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം കാർഷിക പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കൃഷിയിലൂടെയാണ് തുടക്കം.
സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. കൃഷിയിൽ സ്കൂൾ തലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടി. മുറ്റത്തെ പച്ചപ്പ് പദ്ധതിയിലൂടെ ശീതകാല പച്ചക്കറികൾ ഉൾപ്പെടെ മുറ്റം നിറയെ പച്ചക്കറികൾ വിളയിച്ച അഖിലയെ വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ആദരിച്ചു. ചെറിയൊരു കൂരയിലാണ് താമസം. പിതാവിന് പെയിന്റിങ് തൊഴിലാളിയാണ്. അമ്മ കശുവണ്ടി തൊഴിലാളിയും. സഹോദരൻ അഖിൻ വിദ്യാർഥിയാണ്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.