Copyright © 2026 Citymapia.com. All Rights Reserved

പലതരം രുചികളുടെ ആഘോഷം വീടുകളിൽ എത്തിക്കാൻ റൗണ്ട് ടേബിൾ ഫുഡ് ഫെസ്റ്റ് ഇന്നു മുതൽ 29 വരെ. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ഒരുക്കുന്ന ഭക്ഷ്യമേള ഓൺലൈനായാണു സംഘടിപ്പിക്കുന്നത്. സ്വിഗിയാണു ഡെലിവറി പാർട്ണർ. കോട്ടയം, പാലാ, തിരുവല്ല, ചങ്ങനാശേരി നഗരങ്ങളിലെ 58 റസ്റ്ററന്റുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു രാവിലെ 11 മുതൽ രാത്രി 9 വരെ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാം. നാളെ മുതൽ രാവിലെ 8 മുതൽ 9 വരെയാണ് ഫുഡ് ഫെസ്റ്റിന്റെ സമയം. റസ്റ്ററന്റുകൾ സ്ഥിരം ഭക്ഷണ സാധനങ്ങൾക്കു പുറമേ പ്രത്യേക മെനു തയാറാക്കിയാണു രുചിമേളയുടെ ഭാഗമാകുന്നത്. പ്രശസ്തമായ ബ്രാൻഡുകളായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി, ബർഗർമാൻ, റെഡ് ബോക്സ്, സൈകോ സുഷി എന്നിവയും മേളയിൽ പങ്കെടുക്കുന്നുണ്ട്. ബിരിയാണി, ബർഗറുകൾ, പിത്‌സ, ബാർബിക്യൂ, ഐസ്ക്രീം, പേസ്ട്രി, ചൈനീസ് ഭക്ഷണങ്ങൾ, കടൽ വിഭവങ്ങൾ എന്നിവയിലെ പുതുരുചികൾ പരിചയപ്പെടാം. തുടർച്ചയായ 31–ാം വർഷമാണു റൗണ്ട് ടേബിൾ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ഓൺലൈനായിട്ടാണ് മേള. സ്വിഗി (swiggy) ആപ്പിലെ ഫെയ്സ്പേജിൽ തന്നെ കോട്ടയം ഫുഡ് ഫെസ്റ്റിന്റെ ഐക്കൺ ലഭ്യമാകുമെന്നും ഭക്ഷണം വീട്ടിലെത്തിച്ചു നൽകുമെന്നും കൺവീനർ രോഹിത് പയസ് പറഞ്ഞു. പരിപാടിയിൽനിന്നു ലഭിക്കുന്ന ലാഭം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പതിനാറിൽച്ചിറയിൽ നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന്റെ പ്രവർത്തനത്തിനാണു ചെലവഴിക്കുന്നത്. വിവരങ്ങൾക്ക് ഫോൺ: 9995107534, 8606679999. (Online food festival starting today at kottayam)
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.