Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വൈകല്യങ്ങളിൽ പകച്ചുനിൽക്കാതെ പൊരുതുകയാണ് ഇവർ

വൈകല്യങ്ങളിൽ പകച്ചുനിൽക്കാതെ പൊരുതുകയാണ് ഇവർ

കോട്ടയം : വിധി കല്പിച്ച വൈകല്യങ്ങളിൽ പകച്ചുനിൽക്കാതെ കുറെ കുട്ടികൾ. സാമൂഹികവിപത്തായ പ്ലാസ്റ്റിക്കിനോടാണിവരുടെ പോരാട്ടം. വിവിധ തരത്തിലുള്ള പേപ്പർ കവറുകൾ നിർമിച്ചാണ് പ്ലാസ്റ്റിക്കിനെതിരേ പോരാടുന്നത്‌. ഇരുകാലുകളും ഒരു കൈയും തളർന്ന ഇരുപത്തിയഞ്ചുകാരനായ ബേബിച്ചനടക്കമുള്ള സംഘമാണ്‌ കവറുകൾ തയ്യാറാക്കുന്നത്‌. മാസം ഒരുലക്ഷത്തിലധികം കടലാസ് കവറുകളാണ് ഇവരുടെ ലക്ഷ്യം. ഇരുപത്തിരണ്ട് പേരടങ്ങുന്ന ഭിന്നശേഷിക്കാരായ ഈ വിദ്യാർഥികൾ കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഞീഴൂർ, കടപ്ലാമറ്റം, മാഞ്ഞൂർ, ഇലഞ്ഞി പഞ്ചായത്തുകളിലെ പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ്. രാജ്യാന്തര സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത ഒളിമ്പ്യന്മാരും ഇവരിലുണ്ട്. കിട്ടുന്ന വരുമാനം കൃത്യമായി വീതിച്ച് വിദ്യാർഥികളുടെ അക്കൗണ്ടുകളിൽ സ്‌കൂൾ അധികൃതർ നിക്ഷേപിക്കും. ദിവസേന പതിനയ്യായിരം കവറുകൾ നിർമിക്കാനുള്ള ശേഷിയാണ് കൂട്ടായ്മയ്ക്കുള്ളത്. അതിനായി കൂടുതൽ ഓർഡറുകൾ കാത്തിരിക്കുകയാണ്. കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡിലെ നാടുകുന്ന് ഹോളിക്രോസ് സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണ് സ്വയംപര്യാപ്തതയ്ക്കൊപ്പം നാടിന്റെ രക്ഷയ്ക്കുകൂടിവേണ്ടി പൊരുതുന്നത്. അധ്യാപകരുടെ പിന്തുണയും പരിശീലനവുമാണ്‌ ഇവരുടെ ധൈര്യം. ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതിയൊരുക്കുന്നതിന്റെ ഭാഗമായാണ് സംരംഭം തുടങ്ങിയത്. ഏജൻസികൾ എത്തിക്കുന്ന വസ്തുക്കൾകൊണ്ട് നിർമിക്കുന്ന കവറുകൾ ബേക്കറികളിലും തുണിക്കടകളിലും ഹോട്ടലുകളിലുമൊക്കെ ഉപയോഗിക്കുന്നു.



Related items