Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കുർബാന ഓൺലൈൻ ആയി നടത്തി പള്ളികളിൽ

കുർബാന ഓൺലൈൻ ആയി നടത്തി പള്ളികളിൽ

കോവിഡ്‌ 19 ഭീതിയിൽ അതീവ ശ്രദ്ധയോടെ ക്രിസ്‌ത്യൻ പള്ളിയിൽ കുർബാനയടക്കമുള്ള ചടങ്ങുകൾ നടന്നു. കൂട്ടമായി പള്ളികളിലെത്തുന്നത്‌ ഒഴിവാക്കാൻ ചില പള്ളികൾ ഓൺലൈനായി കുർബാന പ്രദർശിപ്പിച്ചു. കോട്ടയം ലൂർദ്ദ്‌ ഫൊറോന പള്ളിയിൽ മൊബൈൽ ആപ്പിലൂടെയും ഫേസ്‌ബുക്ക്‌, യുട്യൂബ്‌ വഴിയുമായിരുന്നു കുർബാന. പള്ളിയുടെ ഗ്രൂപ്പുകൾ വഴിയും എസ്‌എംഎസ്‌ വഴിയും വിവരം ഇടവകാംഗങ്ങളെ അറിയിച്ചിരുന്നു. അഞ്ചു കുർബാനകളിലായി ആയിരങ്ങൾ ഇവിടെ പങ്കെടുക്കാറുണ്ട്‌. പള്ളികളിൽ എത്തിയവർ സാനിറ്റൈസറുപയോഗിച്ച്‌ കൈകൾ ശുദ്ധമാക്കിയശേഷമാണ്‌ അകത്ത്‌ പ്രവേശിച്ചത്‌. നെറ്റിയിൽ തൊടാതെയാണ്‌ കുരിശുവരച്ച്‌ ആശീർവദിച്ചത്‌. കൈമുത്തലടക്കം ശരീരത്തിൽ സ്‌പർശിക്കുന്ന എല്ലാ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അപ്പവും വീഞ്ഞും സ്‌പൂണുപയോഗിച്ച്‌ നൽകി. കുമ്പസാരിക്കുന്ന ആളുമായി അച്ചൻമാർ പരമാവധി അകലം പാലിച്ചു.



Related items

News and Articles
News Local News