Copyright © 2026 Citymapia.com. All Rights Reserved

ഉത്സവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്കു ദിവസവും യാത്ര ചെയ്തുകൊണ്ടിരുന്ന ‘പാമ്പാടി രാജൻ’ അപ്രതീക്ഷിത ‘ബ്രേക്കിട്ട്’ തൃശൂരിൽ വിശ്രമത്തിൽ. സംസ്ഥാനത്ത് ഉത്സവകാലത്ത് ഏറ്റവും കൂടുതൽ ലോറിയാത്ര ചെയ്യുന്ന ഗജവീരനാണ് ആനപ്രേമികളുടെ ഹരമായ പാമ്പാടി രാജൻ. കോവിഡ് നിയന്ത്രണം വന്നതോടെ പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ചടങ്ങിലേക്കു മാത്രം ഒതുങ്ങി. ഇതിനാൽ വഴിനീളെ ആരാധകരുടെ സ്വീകരണം ലഭിക്കാറുള്ള രാജന്റെ ‘കേരള യാത്ര’യും മുടങ്ങി. ഈ മാസം പതിനഞ്ചിലേറെ ക്ഷേത്രങ്ങളിൽ തിടമ്പ് എഴുന്നള്ളിക്കേണ്ട ചുമതല പാമ്പാടി രാജനുണ്ടായിരുന്നു. തിരുനക്കര പൂരത്തിനും രാജനു ‘ബുക്കിങ്’ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ ഉത്സവത്തിന് ഒരു ആനയെ വച്ചു ചടങ്ങുകൾ നടത്തുകയാണ്. വിഭവങ്ങളുടെ ഗന്ധം ഉയർന്ന അടുക്കളയിൽ അടുക്കിവച്ചിരിക്കുന്ന പാത്രങ്ങൾ. തിക്കും തിരക്കും ഇല്ല. ഉറക്കം പോലും ഒഴിവാക്കി സദ്യ ഒരുക്കുന്നവരുടെ സംസാരം ഇല്ല. വാക്കുകളുടെ വറുക്കലും പൊരിക്കലും ഇല്ല.ചിങ്ങം കഴിഞ്ഞാൽ വിവാഹം ഉൾപ്പെടെ വിശേഷ ചടങ്ങുകൾക്ക് ഏറ്റവും കൂടുതൽ മുഹൂർത്തം ലഭിക്കുന്ന മാസമാണു മീനം. മീനത്തിൽ താലികെട്ട് എന്നൊരു നാട്ടുവർത്തമാനം പോലും ഉണ്ട്. പക്ഷേ പഴയിടം മോഹനൻ നമ്പൂതിരിയുടെ അടുക്കളയ്ക്കു ചൂടേയില്ല. കോവിഡ്–19 കരുതൽ നടപടികളുടെ ഭാഗമായി വിവാഹങ്ങൾ, ഉത്സവങ്ങൾ, ഊട്ടുനേർച്ചകൾ തുടങ്ങിയവ ചടങ്ങുകളിൽ മാത്രം ഒതുങ്ങിയപ്പോൾ പാചകത്തിരക്കില്ലാത്ത ഇടമായി മാറി പഴയിടത്തിന്റെ അടുക്കള.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.