Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം പബ്ലിക് ലൈബ്രറി - വായനശാല ഒരു സമൂഹത്തിന്റെ ജീവനാഡി.

കോട്ടയം പബ്ലിക് ലൈബ്രറി - വായനശാല ഒരു സമൂഹത്തിന്റെ ജീവനാഡി.

പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഒരു വായനശാല എന്നത് ഒരു സമൂഹത്തിന്റെ ജീവനാഡിയാണ്. അതിന്റെ സിരകളാണ് പുസ്തകങ്ങൾ. മിക്ക വായനശാലകളും അനേകം നാളത്തെ പ്രവർത്തന ഫലമായി നേടിയ മൂല്യമേറിയ പുസ്തകശേഖരത്തിന്റെ ഖനികളായിരിക്കും

വിവരങ്ങൾ  പുസ്തകം അല്ലെങ്കിൽ കോംപാക്റ്റ് ഡിസ്ക് പോലുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു.പ്രാചീന ഗ്രീസിലാണ് ആദ്യമായി വായനശാലകൾ നിലവിൽ വന്നതെന്നു കരുതപ്പെടുന്നു.

കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് സകലകലാവല്ലഭനും ഭരണ പ്രതിഭയുമായിരുന്ന ശ്രീ സ്വാതി തിരുനാള്‍ മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും ബ്രിട്ടീഷ് റസിഡന്റുമായ കേണല്‍ എഡ്വേഡ് കഡോഗന്റെ സഹായത്തോടെ 1829ല്‍ സ്ഥാപിച്ചതാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്ന ഇന്നത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. ജനങ്ങളെ ഉദ്ബുദ്ധരാക്കുവാനുള്ള സ്വാതി തിരുനാളിന്റെ ഭരണ പദ്ധതികളില്‍ ആദ്യത്തേത് സൗജന്യ വിദ്യാഭ്യാസവും രണ്ടാമത്തേത് ലൈബ്രറി സര്‍വീസും ആയിരുന്നു. ലൈബ്രറി 1900ല്‍  ശ്രീമൂലം തിരുനാള്‍ മഹാരാജാവ് മനോഹരമായ പുതിയ കെട്ടിടം പണിത് കൂടുതല്‍ ജനകീയമാക്കി. 

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ മാതൃകയില്‍ 1858ല്‍ കോട്ടയം പബ്ലിക് ലൈബ്രറി സ്ഥാപിതമായി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി കഴിഞ്ഞാല്‍ ഏറ്റവുമധികം പഴക്കമുള്ളത് കോട്ടയം പബ്ലിക് ലൈബ്രറിക്കാണ്. കോട്ടയം പബ്ലിക് ലൈബ്രറി സർവീസ് തുടങ്ങിട്ടു 137  വർഷങ്ങൾ കഴിഞ്ഞു.തുടക്കത്തിൽ 35 മെംബേർസ് ഉം  വെറും 65 പുസ്തകങ്ങൾ കൊണ്ടുമാണ് ആദ്യം സർവീസ് തുടങ്ങിയത്.ഇപ്പോൾ അത് വളർന്ന് 4000 മെംബേർസ് ഉം 1,50,000 ഉം ആയി പബ്ലിക് നു നല്ല രീത്യിൽ സർവീസ് നടത്തി വരുന്നു. വിദ്യാർത്ഥികൾക്കായി പ്രത്യകം ക്രമീകരിച്ച പഠന സ്ഥലം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കോട്ടയം പബ്ലിക് ലൈബ്രറിയെ പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യു പബ്ലിക് ലൈബ്രറി

 

 

Kottayam Public Library

LearnMore


Related items