Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം: കത്തിക്കാളുന്ന ചൂടിന് അല്‍പ്പം ആശ്വാസമുണ്ടെങ്കിലും വരാനിരിക്കുന്നതു കൊടുംചൂടെന്ന മുന്നറിയിപ്പ് കാര്‍ഷിക മേഖലയ്‌ക്കു കരിനിഴലാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 37 ഡിഗ്രി വരെയെത്തിയ ചൂട് ഇന്നലെ 34 ഡിഗ്രി വരെയായി താഴ്‌ന്നിരുന്നുവെങ്കിലും പിന്നീട് 36 ഡിഗ്രിയായി. എന്നാല്‍, ഫെബ്രുവരി രണ്ടാം വാരത്തിനു ശേഷം വെയില്‍ ശക്‌തമാകുമെന്നാണു കാലാവസ്‌ഥാന നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ മാസം ശരാശരിയേക്കാള്‍ താപനിലയില്‍ മൂന്നു ഡിഗ്രി വരെ വര്‍ധനയുണ്ടായിരുന്നു.നെല്‍കര്‍ഷകരാണു പൊള്ളുന്ന ചൂടില്‍ ഏറെ വലയുന്നത്. കൊയ്‌ത്ത് തുടങ്ങിയതു മുതല്‍ ആഴ്‌ചകള്‍ മാത്രം പ്രായമെത്തിയതു വരെയുള്ള പാടശേഖരങ്ങളും ജില്ലയിലുണ്ട്. കടുത്തുരുത്തി മേഖലയില്‍ ഉള്‍പ്പെടെ ആവശ്യത്തിനു വെള്ളമില്ലാതെ പാടശേഖരങ്ങള്‍ വിണ്ടുകീറി തുടങ്ങി. പലയിടത്തും നെല്‍ച്ചെടികള്‍ കരിയുന്നതിന്റെ ലക്ഷണവും കാണിച്ചു തുടങ്ങിയിട്ടുണ്ട്. നെല്‍കര്‍ഷകരോടൊപ്പം വാഴ-പച്ചക്കറി കര്‍ഷകരും ചൂടു കൂടിയതോടെ പ്രതിന്ധിയിലാണ്. ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരുന്നതോടെ വാഴകള്‍ ഒടിഞ്ഞു വീഴുന്നതും കര്‍ഷകരില്‍ ആശങ്കയുണര്‍ത്തുന്നു. വിളവെടുക്കാറായ ഏത്തവാഴക്കുലകള്‍ ചൂടുകാറ്റില്‍ ഒടിഞ്ഞു നശിക്കുന്നതു കര്‍ഷകര്‍ക്കു ഭീമമായ നഷ്‌ടമുണ്ടാക്കുന്നു.മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് താഴ്‌ന്നതോടെ തീര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ വെട്ടിലായി. ഈ പുഴകളിലേക്കു സംഗമിക്കുന്ന മിക്ക തോടുകളിലും ഇതോടകം ഒഴുക്കു നിലച്ചു കഴിഞ്ഞു. രണ്ടാഴ്‌ചയ്‌ക്കുള്ളിലാണു അപകടകരമായ രീതിയില്‍ വെള്ളം താഴ്‌ന്നത്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.