Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആഘോഷങ്ങൾ ഒഴിവാക്കി തിരുനക്കരയിൽ കൊടിയേറ്റ്

ആഘോഷങ്ങൾ ഒഴിവാക്കി തിരുനക്കരയിൽ കൊടിയേറ്റ്

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച്‌ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ എല്ലാം ഒഴിവാക്കിയിരുന്നു. നൂറുകണക്കിന് ഭക്തരുടെ നാമജപത്തിന്റെ അകമ്ബടിയിലാണ് ഇന്നലെ കൊടിയേറ്റ് നടന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച്‌ ഉത്സവത്തിന് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാണ് ഉണ്ടാകുക. ഉത്സവബലി പോലും വേണ്ടെന്നു വച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിനും ആഘോഷങ്ങള്‍ക്കും ആറാട്ടിനും ആനയ്ക്കു പകരം ജീവിത ഉപയോഗിക്കും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച്‌ 23 ന് ആറാട്ടോടെ സമാപിക്കും. ആറാട്ട് വഴിയില്‍ പറ എടുക്കേണ്ടെന്നും, ആറാട്ട് സദ്യ ഒഴിവാക്കാനും ക്ഷേത്ര ഉപദേശക സമിതി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഉത്സവത്തിന്റെ പള്ളിവേട്ട 22ന് രാത്രി എട്ടിനും, 23ന് ആറാട്ടിന് ശേഷം രാത്രി 11ന് കൊടിയിറക്കവും നടക്കും.



Related items

News and Articles
News Local News