Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

നാടുകാണാൻ വെള്ളിമൂങ്ങ എത്തി

നാടുകാണാൻ വെള്ളിമൂങ്ങ എത്തി

വെള്ളിമൂങ്ങ ഒരു വന്യജീവിയാണ്. വളർത്തുപക്ഷിയോ നാട്ടുപക്ഷിയോ അല്ല. എന്നാൽ വനനശീകരണം മൂലം വലിയ പൊത്തുകൾ ഉള്ള മരങ്ങൾ ഇല്ലാതായതോടെ ഇവ നഗരങ്ങളിൽ വരെ ചേക്കേറാൻ തുടങ്ങി. അംബരചുംബികളായ ഫ്ളാറ്റുകളിലെ ഇടുങ്ങിയ മൂലകളിലും, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും ഇപ്പോൾ ഇവയെ കാണാം.കഞ്ഞിക്കുഴിയിലെ സ്റ്റേറ്റ് ബാങ്ക് എടിഎമ്മിനു മുന്നിൽ ഇന്നലെ രാവിലെ വെള്ളിമൂങ്ങയെ കണ്ടതറിഞ്ഞു തടിച്ചുകൂടിയ ജനങ്ങൾ. രാത്രിയിൽ ഇരപിടിക്കാനിറങ്ങുന്ന വെള്ളിമൂങ്ങ വെളിച്ചമെത്തുന്നതോടെ ജനവാസമേഖലകളിൽ കുടുങ്ങുന്നത് സ്വാഭാവികമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന വെള്ളിമൂങ്ങയെ പിടികൂടുന്നത് ശിക്ഷാർഹമാണ്. ആളുകൾ കൂടിയതോടെ പാറമ്പുഴയിലെ ഫോറസ്റ്റ് ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ വെള്ളിമൂങ്ങയെ ഇവിടെ നിന്നു മാറ്റി. രണ്ടു ദിവസങ്ങൾക്കു ശേഷം ഇതിനെ കാട്ടിലേക്ക് മടക്കി വിടാനാണ് തീരുമാനം. വെള്ളിമൂങ്ങയെ കണ്ടാലും വളർത്തിയാലും വലിയ ഭാഗ്യാനുഭവങ്ങളും വൻ സാമ്പത്തികനേട്ടവും ഉണ്ടാകും എന്നു വിശ്വസിക്കുന്ന ആൾക്കാരും ഉണ്ട്. വന്യജീവിക്കള്ളക്കടത്തിലെ പ്രധാന ഇനമാണു വെള്ളിമൂങ്ങ. വെള്ളിമൂങ്ങകൾക്ക് വന്നു താമസിക്കാനായി 18,19 നൂറ്റാണ്ടുകളിൽ ഉണ്ടാക്കിയ വിദേശത്തെ കെട്ടിടങ്ങളിൽ പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. ഇതിനെ ഔൾ ഹോൾ എന്നു വിളിച്ചിരുന്നു.



Related items

News and Articles
News Local News