Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വിശപ്പുരഹിത കേരളം - കോട്ടയം ജില്ലയിൽ വൻവിജയമായി

വിശപ്പുരഹിത കേരളം - കോട്ടയം ജില്ലയിൽ വൻവിജയമായി

പണമില്ലാത്തതുകൊണ്ട് കോട്ടയം നഗരത്തിൽ ഉച്ചയ്ക്ക് ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ എതിർവശത്തുള്ള നഗരസഭാ വനിതാ വിശ്രമകേന്ദ്രത്തിൽ തുറന്ന ഭക്ഷണശാലയിൽ ജനത്തിരക്കുമൂലം ഇപ്പോൾ ഉച്ചസമയത്ത് നിന്നുതിരിയാൻ ഇടമില്ല.ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ടോക്കൺ വിതരണം ചെയ്യുന്നത്. കുടുംബശ്രീ അംഗങ്ങളായ അഞ്ച്‌ വനിതകളാണ് നടത്തിപ്പുകാർ. പണമില്ലാത്തവർക്ക് സൗജന്യമായി ഊണുകഴിക്കാം. പണമുള്ളവർ ഊണിന് 20 രൂപ നൽകിയാൽ മതി. ആവശ്യത്തിനു ചോറും തോരനും ചാറുകറിയും അച്ചാറും സാമ്പാറും അടങ്ങുന്നതാണ് ഊണ്. ചില ദിവസങ്ങളിൽ അവിയലുമുണ്ടാകും. മീൻ വറുത്തതും മീൻകറിയും കക്കയിറച്ചിയുമുൾപ്പെടെയുള്ള സ്പെഷ്യൽ വിഭവങ്ങൾക്ക് ഓരോന്നിനും 30രൂപ അധികമായി നൽകിയാൽ മതി. ചിക്കൻ ബിരിയാണി 70 രൂപയ്ക്ക് കിട്ടും.കഴിക്കാനെത്തുന്നവരിൽ ഏറെയും സാധാരണക്കാരാണ്. ഓട്ടോറിക്ഷാ തൊഴിലാളികളും ബസ് ജീവനക്കാരും ചെറുകിട കച്ചവടക്കാരും കോളേജ് വിദ്യാർഥികളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ ദിവസേന 250-ലധികം പേർ എത്തുന്നുണ്ട്. അതിൽ പണമില്ലാത്തവരുമുണ്ട്. ഉച്ചയ്ക്ക് 12-നാരംഭിക്കുന്ന ഊണ് വിതരണം രണ്ടിന് മുമ്പ്‌ തീരും. കേന്ദ്രത്തിന്റെ ശരാശരി പ്രതിദിന വരുമാനം 5000 രൂപയോളമാണ്.



Related items