Copyright © 2026 Citymapia.com. All Rights Reserved

കുമരകം ∙ കുമരകത്ത് താമരക്കണ്ടം. കുമരകം റോഡ് വശത്ത് കണ്ണാടിച്ചാൽ ഭാഗത്തെ പാടത്ത് താമരപ്പൂ നിറയുകയാണ്. 8 ഏക്കർ വരുന്ന പാടം നിറയെ താമര കിളിർത്തു പൊങ്ങി. ഇതിൽ ഏറിയവയും പൂവിട്ടു. പാടശേഖരം വർഷങ്ങളായി തരിശു കിടക്കുകയാണ്.എല്ലാ വർഷവും മാർച്ചിൽ താമര വിരിയും. ഓരോ വർഷവും താമരയുടെ എണ്ണം കൂടി വരും. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു ഉപ്പ് ശക്തമാകുമ്പോൾ ഇവ നശിക്കും. താമരയുടെ വിത്ത് പാടത്ത് വീണു കിടക്കും. പിന്നെ അടുത്ത വർഷം ഇവ കിളിർത്തു പൊങ്ങും. വാഹനത്തിൽ പോകുന്നവർ ഇവിടെ നിർത്തി താമര വാങ്ങിയാണ് പോകുന്നത്. ആവശ്യക്കാർക്ക് താമരപ്പൂ സമീപവാസികൾ പറിച്ചു നൽകും. താമര ചുവടോടെ കൊണ്ടു പോകുന്നു. കുളങ്ങളിലും മറ്റു ജലാശയങ്ങളിലും വളർത്തുന്നതിനാണു കൊണ്ടു പോകുന്നത്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.