Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കുമാരനല്ലൂർ അമ്മയുടെ വലിയ ചട്ടം ഇന്ന് മുതൽ എഴുന്നള്ളിക്കും

കുമാരനല്ലൂർ അമ്മയുടെ വലിയ ചട്ടം ഇന്ന് മുതൽ എഴുന്നള്ളിക്കും

കുമാരനല്ലൂരമ്മയുടെ നാലാം ഉത്സവമായ ഇന്നുമുതൽ , ദേവിയുടെ വലിയ ചട്ടം എഴുന്നള്ളിക്കും. തിടമ്പേറ്റുന്ന പിടിയാന സ്വർണ്ണക്കുട ചൂടും . ഇവിടെ കൊമ്പനാനയെ എഴുന്നള്ളിക്കുക പതിവില്ല. അഞ്ചു പിടിയാനകളായിരിക്കും ഇന്ന് എഴുന്നള്ളിപ്പിനുണ്ടാവുക. ദേവിയുടെ വലിയ ചട്ടം കണ്ടു വണങ്ങാൻ ആയിരങ്ങളായിരിക്കും എത്തുക. ദേവിയുടെ മുന്നിൽ പറ വഴിപാട് നടത്താനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി , ഉത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി .ഇന്നത്തെ എഴുന്നള്ളിപ്പോടെ മേളം കൊഴുക്കും. മയൂര നൃത്തം , താലപ്പൊലി , നാദസ്വരം , പഞ്ചാരിമേളം എന്നിവയും ഉണ്ടാകും.

Kumaranalloor Devi Temple Festival



Related items

News and Articles
News Local News