Copyright © 2026 Citymapia.com. All Rights Reserved

(Lina teacher distributing books to natives)അഞ്ചുവർഷം മുൻപ്, അടുക്കിവെച്ച പുസ്തകങ്ങൾ ഓരോന്നായി പൊടിതട്ടിയെടുത്തപ്പോൾ ലീന തെരേസ റൊസാരിയോ സങ്കടപ്പെട്ടു. ആരും വായിക്കാഞ്ഞിട്ടല്ലേ പുസ്തകങ്ങൾക്ക് ഈ ഗതി വന്നതെന്നോർത്താണു വിഷമംതോന്നിയത്. ഇന്ന്, ഓരോവീട്ടിലും പുസ്തകങ്ങളെത്തിക്കുമ്പോൾ ലീനയ്ക്കു നിറഞ്ഞ സന്തോഷം. ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി.സ്കൂൾ അധ്യാപികയാണു ലീന. പുസ്തകങ്ങൾ കുട്ടികൾക്കു കൊടുത്തായിരുന്നു തുടക്കം. പിന്നീട്, ചില രക്ഷിതാക്കളും പുസ്തകം തേടിവന്നു. അതോടെ, പുസ്തകങ്ങൾ വീടുകളിലും വായനക്കൂട്ടായ്മകളിലും വായനക്കൂട്ടായ്മകളിലും എത്തിത്തുടങ്ങി. വായനക്കാർ കൂടിയതോടെ കൈയിലുള്ള പുസ്തകങ്ങൾ പോരാതായി. സംഭാവനകിട്ടുന്ന പുസ്തകങ്ങളാണു വിതരണംചെയ്യുന്നത്.കുട്ടികൾ മുതൽ കിടപ്പുരോഗികൾവരെയുള്ള ആയിരത്തിലധികം പേർ ലീനയുടെ വരവും കാത്തിരിക്കും. വായിച്ചുകഴിഞ്ഞാൽ തിരികെവാങ്ങി അടുത്തയാൾക്കു കൊടുക്കും.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.