Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വർഷങ്ങൾക്ക് ശേഷം വീണ്ടും കച്ചേരിക്കടവ് ബോട്ട് ജെട്ടി

വർഷങ്ങൾക്ക് ശേഷം വീണ്ടും കച്ചേരിക്കടവ് ബോട്ട് ജെട്ടി

ഇരുപത്തിയഞ്ച് വർഷം മുമ്പ് അടഞ്ഞു പോയ കച്ചേരിക്കടവ് ബോട്ട് ഞെട്ടി വീണ്ടും പ്രവർത്തനക്ഷമം ആകുന്നു. ആദ്യഘട്ട നവീകരണങ്ങൾക് ശേഷം ക്രിസ്തുമസിന് മുൻപായി ബോട്ട് ജെട്ടി തുറക്കാനാണ് അധികൃതരുടെ തീരുമാനം. ടൈൽസ് പാകിയ നടപ്പാതയും , ബോട്ട് സവാരിയും , കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, കഫെറ്റീരിയ എന്നിവയടങ്ങിയ വിപുലമായ നവീകരണമാണ് നടക്കുന്നത്. മൂന്ന് കടകൾ നടത്താനുള്ള ടെൻഡർ വിളിച്ചു കഴിഞ്ഞു. ബോട്ടുകൾ വാങ്ങാനുള്ള അനുമതിയും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലഭിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ശിക്കാര സർവീസ് ആരംഭിക്കാനാണ് തീരുമാനം. കോടിമത വരെയായിരിക്കും തുടക്കത്തിൽ സവാരി. പിന്നീട് കുമരകം വരെ നീട്ടാനാണ് പദ്ധതി. പൂർണ സ്ഥിയിൽ ബോട്ട് ജെട്ടി സജീവം ആയാൽ പിന്നെ ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും കോടിമതയിൽ നിന്നാവില്ല കച്ചേരിക്കടവിൽ നിന്നാവും.

Boat service from Kacherikkadavu Boat Jetty will resume before Christmas



Related items