Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന  ലൗ എഫ് എം നാളെ  തിയേറ്ററിലേക്ക്

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ലൗ എഫ് എം നാളെ തിയേറ്ററിലേക്ക്

രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ലൗ എഫ് എം ഫെബ്രുവരി 28 ന് തിയേറ്ററിലേക്ക്. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. യുവനടന്മാരില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തില്‍ നായകന്‍റെ കൂട്ടാളികളായി വരുന്നു. ഒരു ടീമായി ഇവര്‍ വെള്ളിത്തിരയില്‍ എത്തുന്നതും ചിത്രത്തിന്‍റെ പുതുമയാണ്. സിനില്‍ സൈനുദ്ദീന്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്.

click here to know more details about LoveFM movie

Love FM Movie

LearnMore


Related items