Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മള്ളിയൂർ വിനായകക്ഷേത്രത്തിൽ ഭഗവതാമൃതസത്രം

മള്ളിയൂർ വിനായകക്ഷേത്രത്തിൽ ഭഗവതാമൃതസത്രം

എട്ടാമത് മള്ളിയൂർ അഖിലഭാരത ഭഗവതാമൃതസത്രത്തിന് ഇന്നലെ തുടക്കമായി . നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ സത്രവേദിയിൽ വിഗ്രഹപ്രതിഷ്ഠ നടത്തി . സത്രം ആരംഭിക്കുന്നതിന് മുന്നോടിയായി തൊണ്ണൂറ്റിഒൻപതു ആചാര്യന്മാർ ഒരുമിച്ചിരുന്ന് ഭഗവതമാഹാത്മ്യം പാരായണം ചെയ്തു. തൊണ്ണൂറ്റിഒൻപതു ആചാര്യന്മാർ പങ്കെടുക്കുന്ന ഏകോനശതക്രതു നവാഹയജഞം , മൂന്നാം തവണയാണ് മള്ളിയൂർ മഹാഗണപതിക്ഷേത്രത്തിൽ അരങ്ങേറുന്നത് . കേരളം , തമിഴ്‌നാട് , കർണാടക , ആന്ധ്ര തുടങ്ങിയ സംസ്ഥാങ്ങളിലെ ആചാര്യന്മാരാണ് സത്രത്തിൽ പങ്കെടുക്കുന്നത് . ഭഗവതാമൃത സത്രം കുമ്മനം രാജശേഖരൻ ഉത്ഘാടനം ചെയ്തു . ഭഗവതസത്രത്തിന്റെ ഭാഗമായി പ്രഭാഷണങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും.

Bhagavathasathramrutham at Malliyoor Mahaganapathi Temple



Related items