Copyright © 2026 Citymapia.com. All Rights Reserved

ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ ആദ്യമായി സിനിമ നിര്‍മ്മിച്ച യൂണിവേഴ്‌സിറ്റി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഫീച്ചര്‍ ചലച്ചിത്രമായ ട്രിപ്പ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. അന്‍വര്‍ അബ്ദുള്ള, എം.ആര്‍.ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. എം.ആര്‍. ഉണ്ണിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് അന്‍വര്‍ അബ്ദുള്ള ആണ്.
ദുരന്തനിവാരണ സമിതിയുടെ ചെയര്‍മാനും ഉന്നതനുമായ ജയദേവന്റെയും വീട്ടമ്മയായ ശ്രീലതയുടെയും ഏക മകനാണ് 23-കാരനായ ഉണ്ണി. അവന്‍ ലഹരിക്കടിമപ്പെട്ട് ഒരു റീഹാബിലിറ്റേഷന്‍ സാനിറ്റോറിയത്തില്‍ ആകുന്നു. അവിടെനിന്നും തടവുചാടുന്ന ഉണ്ണിയെ കാണാതാകുന്നു. അവനെ അന്വേഷിച്ചുപോകുന്ന കൂട്ടുകാരായ ഫിദയും സക്കറിയയും അവന്റെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് പതിയെ മനസ്സിലാക്കിയെടുക്കുന്നതാണ് സിനിമയുടെ കഥ. ലഹരിയുടെ ദുരന്തമുഖമാണ് ഈ സിനിമ ചൂണ്ടിക്കാട്ടുന്നത്.
സര്‍ക്കാരിന്റെയും വിവിധ സര്‍വ്വകലാശാലകളുടെയും സഹകരണത്തോടെയാണ് ചിത്രം ഒരുക്കിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റി ജീവനക്കാരും ഈ സിനിമയില്‍ അഭിനേതാക്കളായും അണിയറക്കാരായും സഹകരിക്കുന്നുണ്ട്. കണ്ണൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള കേരളത്തിന്റെ തീരപ്രദേശത്തുകൂടിയുള്ള യാത്രയായാണ് ഈ ട്രാവല്‍ മൂവിയുടെ കഥ മുന്നോട്ട് പോകുന്നത്. കോട്ടയം, കണ്ണൂര്‍, മുഴുപ്പിലങ്ങാട്, കോഴിക്കോട്, ചമ്രവട്ടം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സംസ്ഥാനത്തെ കോളേജുകളിലും എന്‍.എസ്.എസ്സിന്റെ സഹകരണത്തോടെ എല്ലാ സ്‌കൂളുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. ഗാന്ധിയന്‍ സാമൂഹികദര്‍ശനങ്ങളിലൂന്നിയ കഥകളുടെ ദൃശ്യാവിഷ്‌കാരങ്ങളിലൂടെ സമൂഹത്തിനു സന്ദേശം പകരുക എന്ന ലക്ഷ്യമാണ് സര്‍വ്വകലാശാലയുടെ സിനിമാശ്രമങ്ങള്‍ക്ക് പിന്നിലെന്നും ജൈവജീവിതത്തെ മുന്‍നിര്‍ത്തിയുള്ള ആദ്യചിത്രമായ സമക്ഷത്തിനു ശേഷമാണ് ലഹരിവിരുദ്ധ സന്ദേശവുമായി ട്രിപ്പ് എത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.
click here to know more about movies
Top Movies
LearnMoreWe use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.