Copyright © 2026 Citymapia.com. All Rights Reserved

സഞ്ചരിക്കുന്ന സ്റ്റേഷനറി കടയാണ് കാസിമിന്റെ മുച്ചക്ര സ്കൂട്ടർ. സർവ സാധനങ്ങളും ലഭിക്കുമെന്നതിനാൽ സ്കൂട്ടറിനു പേര് ‘സർവത്രാദി’. പ്രായത്തെയും അപകടത്തെ തുടർന്നുണ്ടായ വൈകല്യവും വകവയ്ക്കാതെ ജീവിച്ചു കാണിക്കുകയാണ് ഇടക്കുന്നം പടിഞ്ഞാറേ മന്നത്തുവാളിൽ പി. എം.കാസിം (64). പിന്നിൽ നിന്നു നോക്കിയാൽ സ്കൂട്ടറാണെന്നു തോന്നില്ല. സീറ്റിൽ ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലമൊഴികെ ബാക്കിയുള്ള സ്ഥലത്തു മുഴുവൻ വിൽപനയ്ക്കായി സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 20-ാ വയസ്സിൽ തലച്ചുമടായി പാത്രങ്ങളും മറ്റും വിറ്റാണു കാസിം ആദ്യം കച്ചവടം തുടങ്ങുന്നത്. 1994ൽ കാസിം സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഇടതുകാലിന്റെ തുടയിൽ ഗുരുതരമായി പരുക്കേറ്റു. ഇതോടെ തലച്ചുമടായി നടത്തിയ കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ വിധിയോടെ തോറ്റു പിൻമാറാൻ കാസിം തയാറായില്ല. സർക്കാർ സഹായത്തോടെ ലഭിച്ച തന്റെ മുച്ചക്ര സ്കൂട്ടറിൽ വീണ്ടും കച്ചവടം തുടങ്ങി. കഴിഞ്ഞ 3 വർഷമായി സ്കൂട്ടറിൽ നാടാകെ ചുറ്റി സഞ്ചരിച്ചാണു കച്ചവടം. പരാശ്രയമില്ലാതെ ജീവിക്കണമെന്ന ആഗ്രഹമാണ് ശാരീരിക അവശത മറന്ന് കച്ചവടം ചെയ്യുന്നതിനു പ്രേരണയായതെന്നും കാസിം പറയുന്നു. അപകടത്തിൽ കാലിനുണ്ടായ വൈകല്യം മൂലം 5 മിനിറ്റിൽ കൂടുതൽ നിൽക്കാനാകില്ല. അതിനാൽ ഒടിച്ചുമടക്കാവുന്ന കസേരയും സ്കൂട്ടറിലുണ്ട്. മഴ പെയ്താൽ സാധനങ്ങൾ നനയാതിരിക്കാൻ പ്ലാസ്റ്റിക് പടുതയും കരുതിയിട്ടുണ്ട്. ഭാര്യയും മകനും മകന്റെ കുടുംബവും അടങ്ങുന്ന വീട്ടിൽ സന്തുഷ്ട ജീവിതം നയിക്കുകയാണെന്നും കാസിം പറയുന്നു.(Mobile stationery shop; Everything is available, in kasim's omnipresent)
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.