Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പലരിലും കാണുന്ന മോഷൻ സിക്ക്നെസ്സ്

പലരിലും കാണുന്ന മോഷൻ സിക്ക്നെസ്സ്

പല ആളുകളിലും നമ്മൾ കണ്ടു വരുന്ന ഒന്നാണ് മോഷൻ സിക്ക്നെസ്സ് . യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തെയാണ് പൊതുവെ മോഷൻ സിക്ക്നെസ്സ് എന്ന് പറയുന്നത്. നമ്മുടെ പ്രവർത്തിയും തലച്ചോറും തമ്മിലുണ്ടാകുന്ന ആശയവിനമയത്തിൽ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. കാറിൽ അല്ലെങ്കിൽ ബസ്സിൽ സഞ്ചരിക്കുമ്പോൾ, നമ്മുടെ ശരീരം തലച്ചോറിന് നൽകുന്ന സന്ദേശം, നമ്മൾ ചലിക്കുന്നു എന്നാണ്. എന്നാൽ കണ്ണുകൾ നൽകുന്നത് നമ്മൾ ചലിക്കുന്നില്ല എന്ന സന്ദേശം ആയിരിക്കും . ഇതുമൂലം തലച്ചോറിൽ ഉണ്ടാകുന്ന ആശയകുഴപ്പം ആണ് മോഷൻ സിക്ക്നെസ്സിനു കാരണം .ഇത് ഒഴിവാക്കാൻ നമ്മുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം

1 . സഞ്ചരിക്കുമ്പോൾ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുക . കണ്ണുകൾ ചലിക്കുമ്പോൾ ശരീരവും കണ്ണും തലച്ചോറിന് നൽകുന്ന സന്ദേശം ഒന്ന് തന്നെ ആയിരിക്കും .
2 . വായിക്കുക , ഗെയിം കളിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുക
3 . മോഷൻ സിക്ക്നെസ്സിന്റെ പ്രശ്നം ഉള്ളവർ യാത്ര ചെയ്യുന്ന ദിശയുടെ എതിർവശത്തു ഇരിക്കരുത്.
4 . യാത്ര ചെയ്യുന്ന വാഹനത്തിന്റെ ജനലുകൾ തുറന്നിടുന്നത് , ഒരു പരിധി വരെ ഇതുണ്ടാവാതെ ശ്രദ്ധിക്കാം
5 . നാരങ്ങയോ,പുതിനയിലയോ കയ്യിൽ കരുതുന്നത് നല്ലതാണ്



Related items

News and Articles
News Local News