Kottayam, Kerala

map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വായിൽ വെള്ളമൂറും കൂൺ കറി

വായിൽ വെള്ളമൂറും കൂൺ കറി

കൂൺ കൊണ്ടുള്ള കറികൾക്ക് ഒരു പ്രത്യേക രുചിയാണ്. ഇന്ന് നമ്മുക്ക് കൂൺ കറി പാചക കുറിപ്പ് ആയാലോ കറിക്കു വേണ്ടുന്ന വിഭവങ്ങൾ : ബട്ടൺ മഷ്‌റൂം , സവാള , ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് , തക്കാളി , തേങ്ങാക്കൊത്ത്‌ ,മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപൊടി ,ഗരം മസാല, തേങ്ങാപാൽ ,കടുക് , കറിവേപ്പില , വെള്ളം , വെളിച്ചെണ്ണ , ഉപ്പ് പാചകം ചെയ്യുന്ന വിധം : ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക . ഇതിലേക്ക് തേങ്ങാക്കൊത്ത്‌ ഇട്ടു വഴറ്റുക ,ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും, ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും ഇട്ടു വഴറ്റുക. അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ഈ കൂട്ടിലേക്കിട്ടു നന്നായി വഴറ്റി പേസ്റ്റ് പരുവത്തിലാക്കുക , ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി , മല്ലി പൊടി , ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ ഇളക്കുക , ഇതിലേക്ക് മഷ്‌റൂം , ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കാൻ വെക്കുക . മഷ്‌റൂം വെന്തു കഴിയുമ്പോൾ , തേങ്ങാപാൽ ഒഴിച്ച് നന്നായി ഇളക്കുക . പതുക്കെ തിള വന്നു കഴിയുമ്പോൾ വാങ്ങുക. ചൂടോടെ ചപ്പാത്തിയുടെ കൂടെയോ, അപ്പത്തിന്റെ ഒപ്പമോ കഴിക്കാം.

Cookery recipe of Mushroom Curry



Related items