Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വർഷ രഞ്ജിത്ത് എന്ന കൊച്ചു ഗായിക

വർഷ രഞ്ജിത്ത് എന്ന കൊച്ചു ഗായിക

സംഗീതം ഒരു അനുഗ്രഹീത കലയാണ്. ആ ലോകത്തിൽ എത്തി പെടാൻ പറ്റുന്നത് അതിലും അനുഗ്രഹീതമാണ്. അങ്ങിനെ ചുറ്റും സംഗീതവുമായി വളർന്നു വന്ന കൊച്ചു ഗായികയാണ് വർഷ രഞ്ജിത്ത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വർഷ, യൂട്യൂബിലൂടെയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. അച്ഛനും , അമ്മയും , ജ്യേഷ്ഠനും എല്ലാവരും തന്നെ സംഗീത ലോകത്തു ജീവിക്കുന്നവർ. വലിയച്ഛൻ ശരത്താണെങ്കിൽ പ്രശസ്തനായ സംഗീത സംവിധയകാൻ. രണ്ടു വയസു മുതൽ പാടി തുടങ്ങിയതാണ് ഈ കൊച്ചു മിടുക്കി. ആദ്യം ഗുരു ആയതു 'അമ്മ തന്നെയാണ്. പക്ഷെ കുറുമ്പിന്റെ കൂടുതൽ കൊണ്ട് അത് പാതി വഴിക്കു നിന്നു . ചുറ്റും സംഗീതമയം ആയതു കൊണ്ട് ഗുരുമുഖത്തു നിന്നല്ലാതെ സംഗീതം പേടിച്ചു കൊണ്ടേ ഇരുന്നു. സംഗീതം മാത്രമല്ല , പല വിധത്തിലുള്ള വാദ്യോപകരണങ്ങളും . സിനിമയിലും ഈ കൊച്ചു മിടുക്കി കുറച്ചു പാട്ടുകൾ പാടിയിട്ടുണ്ട്. ഇപ്പോൾ ശാസ്ത്രീയമായി തന്നെ സംഗീതം അഭ്യസിച്ചു തുങ്ങിയിരിക്കുന്നു . പഠിത്തവും സംഗീതവും ഒരു പോലെ കൊണ്ട് നടക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് വർഷ.

Upcoming new singer Varsha Renjith



Related items

News and Articles
News Local News