നാഷണൽ ഹെൽത്ത് മിഷന്റെ പ്രൊജക്റ്റ് ആയ "മാതൃയാനം" പദ്ധതി നവംബർ 16 മുതൽ നവംബർ 18 വരെ ഗുജറാത്തിൽ വെച്ച് നടക്കുന്ന ദേശീയ ഉച്ചകോടിയിൽ അവതരിപ്പിക്കും . മാതൃയാനം പദ്ധതി നടപ്പിലാക്കിയത് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റർനൽ ആൻഡ് ചൈൽഡ് കെയർ ഡിപ്പാർട്മെന്റിലാണ് ". ഈ പദ്ധതിയിൽ ഉൾപ്പെടുന്നത് പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സുരക്ഷിതരായി ടാക്സിയിൽ വീട്ടിൽ എത്തിക്കുക എന്നതാണ് . ഈ പദ്ധതി നടപ്പിൽ കൊണ്ട് വന്നത് ജനുവരി 1 2019 മുതലാണ് . ജനനി ശിശു സുരക്ഷാ കാര്യക്രമിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഈ പദ്ധതി നിലവിൽ കൊണ്ട് വന്നത്. ജനുവരി ഒന്ന് മുതൽ ഒക്ടോബർ മുപ്പത്തിഒന്നുവരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം ആറായിരത്തോളം സ്ത്രീകൾക്ക് ഇത് പ്രയോജനപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയിൽ പങ്കാളികളായേക്കുന്ന ടാക്സികളിൽ gps ഘടിപ്പിച്ചിട്ടുള്ളതിനാൽ, ഇവർ സുരക്ഷിതരായി എത്തി എന്ന് ഉറപ്പു വരുത്താൻ കഴിയും. ടാക്സി ഡ്രൈവർമാർക്കുള്ള തുക , അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കും. എല്ലാ ക്രമീകരണങ്ങളും പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യുന്നതിനാൽ , ദുരുപയോഗം തടയാൻ സാധിക്കുന്നു.
Mathruyanam initiative is going to present at National Level Summit held on November 16 to November 18 in Gujarat.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.