Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പനീർ കൊണ്ടൊരു തോരൻ

പനീർ കൊണ്ടൊരു തോരൻ

അച്ചിങ്ങയും, പാവക്കയും, പച്ചക്കായും ഒക്കെ തോരൻ വെച്ച് പരിജയിച്ച നമ്മുക്കിന്നു പനീർ കൊണ്ടൊരു തോരൻ ഉണ്ടാക്കിയാലോ തോരൻ ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ : പനീർ , എണ്ണ , സവാള , ജീരകം , പച്ചമുളക് , മഞ്ഞൾപ്പൊടി , ഗരംമസാലപ്പൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , തക്കാളി , ഉപ്പ് , മല്ലിയില എന്നിവയാണ് തയ്യാറാക്കേണ്ടുന്ന വിധം : പനീർ, സവാള , തക്കാളി, പച്ചമുളക്‌ എന്നിവയെല്ലാം ചെറുതായി അരിഞ്ഞെടുക്കുക. തോരന് പാകം ആകുന്ന വിധം വേണം അരിയാൻ . ഒരു ചീനച്ചട്ടിയിൽ , എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചും കറിവേപ്പിലയും ചേർത്തിളക്കുക , ഇതിലേക്ക് പൊടിയായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക്‌ എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മഞ്ഞപ്പൊടിയും, ഗരം മസാലപ്പൊടിയും ചേർത്തിളക്കുക. പച്ചമണം മാറി എണ്ണ തെളിയുമ്പോൾ , പൊടിയായി അറിഞ്ഞു വെച്ചിരിക്കുന്ന പനീറും, കുറച്ചു വെള്ളവും, ഉപ്പു ചേർത്ത് അടച്ചു വെച്ച് വേവിക്കുക. വെള്ളം പറ്റി കഴിയുമ്പോൾ, നന്നായിട്ടിളക്കി , മുട്ട തോരൻ പരുവത്തിൽ ചിക്കി ഉണക്കി എടുക്കുക. അടുപ്പത്തു നിന്ന് വാങ്ങി വെച്ചതിനു ശേഷം, മേമ്പൊടിക്ക് അലപം മല്ലിയില തൂവാം. പനീർ തോരൻ റെഡി .

Recipefor Cooking Paneer Thoran



Related items