Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്നത്തെ പാചകക്കുറിപ്പ് : പനീർ ടിക്ക

ഇന്നത്തെ പാചകക്കുറിപ്പ് : പനീർ ടിക്ക

പനീർ ഒരു കാലത്തു ഉത്തരേന്ത്യക്കാർ മാത്രം ധാരാളമായി ഉപയോഗിച്ചിരുന്ന ഒരു വിഭവം ആണ്. ഇന്ന് മലയാളിയുടെ അടുക്കളയിലും ഇതൊരു സ്ഥിരം വിഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു . പനീർ കൊണ്ടുള്ള മിക്ക വിഭവങ്ങളും വളരെയധികം സ്വാദിഷ്ടമാണ്. ഒരുപാടു പ്രോട്ടീൻ അടങ്ങിയതിനാൽ , പാകം അനുസരിച്ചു പാചകം ചെയ്താൽ ആരോഗ്യത്തിനും നല്ലതാണ് . പല വിഭങ്ങളിൽ നിന്ന് ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നത് പനീർ ടിക്കയാണ്. എങ്ങിനെയാണ് അതുണ്ടാക്കുന്നത് എന്ന് നോക്കാം വേണ്ടുന്ന സാധനങ്ങൾ : പനീർ , മുളകുപൊടി , കുരുമുളകുപൊടി , ഗരംമസാല , മഞ്ഞൾപ്പൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , തൈര് , നെയ്യ് , ഉപ്പ് ഉണ്ടാക്കുന്ന വിധം : പനീർ ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വെക്കുക്ക . മുളകുപൊടി , കുരുമുളകുപൊടി , ഗരംമസാല , മഞ്ഞൾപൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ തൈരിൽ നന്നായി മിക്സ് ചെയ്യുക. ഈ മസാല കൂട്ട് പനീറിൽ തേച്ചു പിടിപ്പിക്കുക . ഒരു പാനെടുത്തു ആവശ്യത്തിന് നെയ്യൊഴിക്കുക. നെയ്യ് ചൂടായി കഴിയുമ്പോൾ മസാല പുരട്ടി വെച്ചിരിക്കുന്ന പനീർ നന്നായി മൊരിച്ചെടുക്കുക . സ്വാദിഷ്ടമായ പനീർ ടിക്ക തയ്യാർ.

Paneer Tikka Recipe



Related items

News and Articles
News Local News