Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്നത്തെ പാചകക്കുറിപ്പ് : വായിൽ എരിവ് നിറയ്ക്കും പെപ്പർ ചിക്കൻ

ഇന്നത്തെ പാചകക്കുറിപ്പ് : വായിൽ എരിവ് നിറയ്ക്കും പെപ്പർ ചിക്കൻ

ഡിസംബർ മാസം പിറന്നു കഴിഞ്ഞു. ക്രിസ്തുമസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ക്രിസ്തുമസിന്‌ സ്‌പെഷ്യൽ എന്താണ് എന്ന ചോദ്യം പതിവാണ്. ഇക്കുറി നമ്മുക്ക് പറയാം ഈ ക്രിസ്തുമസിന് സ്‌പെഷ്യൽ പെപ്പർ ചിക്കൻ ആണെന്ന് . പെപ്പർ ചിക്കൻ ഉണ്ടാക്കുന്ന വിധം നോക്കാം വേണ്ടുന്ന സാധനങ്ങൾ : ചിക്കൻ , കുരുമുളകുപൊടി , നാരങ്ങാനീര് , ഉപ്പ് , എണ്ണ , ഉള്ളി ,പച്ചമുളക് , കറിവേപ്പില ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കുരുമുളക് , മഞ്ഞൾപൊടി , ഗരം മസാല , പെരുംജീരകം ,സോയ സോസ്, ടൊമാറ്റോ സോസ് , ക്യാപ്‌സിക്കം , വെള്ളം തയ്യാറുക്കുന്ന വിധം : ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചു , കുരുമുളകുപൊടിയും , നാരങ്ങാനീരും , ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക . കുരുമുളക് ചെറുതായി പൊടിച്ചു മാറ്റി വെക്കുക . ഒരു പാനെടുത്തു അതിൽ എണ്ണ ഒഴിക്കുക . അതിലേക്ക് ഉള്ളിയും , കറിവേപ്പിലയും , പച്ചമുളകും ഇട്ടു നന്നായി വഴറ്റുക . ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും വഴറ്റുക . ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന കുരുമുളക് , മഞ്ഞൾപൊടി , ഗരംമസാല എന്നിവ ചേർത്ത് വീണ്ടും വഴറ്റുക .തീ കുറച്ചതിനു ശേഷം ആവശ്യത്തിന് സോയ സോസും , ടൊമാറ്റോ സോസും ചേർത്തിളക്കുക .ഇതിലേക്ക് കുരുമുളകൊക്കെ തേച്ചു പിടിപ്പിച്ചു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്സിക്കവും, വേണമെങ്കിൽ അല്പം ഉപ്പും , പെരുംജീരകത്തിന്റെ പൊടിയും ചേർത്ത് നന്നായി ഇളക്കി, വരണ്ടു വരുന്ന വരെ ചെറു തീയിൽ വേവിക്കുക. വരണ്ടു നല്ല റോസ്‌റ്റഡ്‌ പരുവത്തിലാകുമ്പോൾ, തീയണച്ചു ചൂടോടെ വിളമ്പാം .

Pepper Chicken Recipe



Related items