Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്ന് ജ്ഞാനപ്പാന രചയിതാവ് പൂന്താനത്തിന്റെ ജന്മദിനം

ഇന്ന് ജ്ഞാനപ്പാന രചയിതാവ് പൂന്താനത്തിന്റെ ജന്മദിനം

മലയാളത്തിന്‍റെ ജനകീയനായ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്‍‌മദിനമാണ്‌ ഇന്ന് . ഗുരുവായൂരപ്പ ഭക്തനായ കവിയുടെ ജന്മദിനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഘോഷിക്കുന്നു.ജീ‍വിച്ച്‌ അര നൂറ്റാണ്ട്‌ പിന്നിട്ടിട്ടും കവിയെന്ന നിലയില്‍ പൂന്താനം കേരളീയരുടെ നിത്യ ജീ‍വിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗഹനമായ ദര്‍ശനങ്ങള്‍ അദ്ദേഹം പച്ച മലയാളത്തില്‍ എഴുതി ജനങ്ങളെ ബോധവാന്മാരാക്കി.

പൂന്താനത്തിന്‍റെ വരികള്‍ വായിച്ചാല്‍ തോന്നുക മനുഷ്യ മനസ്സിനെ പൂര്‍ണ്ണമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍ ആണെന്ന്‌. ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ കവിതകള്‍ വിപ്ലവകരമാണ്‌. മറ്റു ചിലപ്പോള്‍ മനുഷ്യ ജീ‍വിതത്തിന്‍റെ വിഹ്വലതകളേയും നിഷ്ഫലതയേയും വിവരിക്കുന്നവയാണ്‌.പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമത്തിലാണ്‌ പൂന്താനം ഇല്ലം. ഇപ്പോഴവിടെ ഇല്ലപ്പറമ്പും തൊട്ടടുത്തുള്ള സ്ഥലങ്ങളും ഏറ്റെടുത്ത്‌ സ്‌മാരകം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്‌.

വ്യാസമുനി രചിച്ച ഭാഗവതം വായിച്ചുപഠിച്ച്‌ വലിയൊരു സംസ്കൃത പണ്ഡിതനായിത്തീര്‍ന്നതാണ്‌ പൂന്താനം നമ്പൂതിരി എന്ന്‌ പലര്‍ക്കും അറിയില്ല. കാരണം അദ്ദേഹം എഴുതിയത്‌ ശുദ്ധമായ മലയാളത്തിലാണ്‌. ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയിലാണ്‌. അദ്ദേഹത്തിന്‍റെ ജ്ഞാനപ്പാന മലയാളത്തിലെ ഒരു വേദപുസ്തകമാണ്‌.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്ന്‌ ഇന്നും ജ്ഞാനപ്പാന വായിക്കുന്നത്‌ കേള്‍ക്കാം.ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്. ഭാഷാകര്‍ണ്ണാമൃതം, കുമാരഹരണം പാന (സന്താനഗോപാലം) എന്നിവയാണ്‌ മറ്റ്‌ കൃതികള്‍.

ഗുരുവായൂരപ്പന്‍റെ ഭക്തനായ പൂന്താനത്തെ കുറിച്ച്‌ പല കഥകളും നിലനില്‍ക്കുന്നുണ്ട്‌. ഒരിക്കല്‍ ഇല്ലത്തു നിന്നും ഗുരുവായൂര്‍ക്ക്‌ പുറപ്പെട്ട പൂന്താനത്തെ വഴിയില്‍ കൊള്ളക്കാര്‍ ആക്രമിച്ചുവെന്നും അപ്പോള്‍ സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചന്റെ വേഷത്തില്‍ ഗുരുവായൂരപ്പന്‍ എത്തി രക്ഷിച്ചുവെന്നും ഒരു കഥ.



Related items