Copyright © 2026 Citymapia.com. All Rights Reserved

വീ ടിനുള്ളിലെ ഒരോ മുറികള്ക്കും അനുയോജ്യമായ ചെടികള് വയ്ക്കുക മാത്രമല്ല അത് വീടിനുള്ളിൽ പോസിറ്റീവ് എനർജി നല്കുന്നതുമാവണം. മുറിയിലെ വായു ശുദ്ധമാകാനും മനസ്സിന് സന്തോഷം ലഭിക്കാനും ഇന്റീരിയര് ഭംഗിയാക്കാനുമൊക്കെ നമുക്ക് വീടിനുള്ളില് ചെടികള് വളര്ത്താം.
കിടപ്പുമുറിയിൽ ഏറ്റവും അനുയോജ്യം അലോവേര വളർത്തുന്നതാണ് അനുയോജ്യം.എയര് പ്യൂരിഫയറാണ് ഇതും. മാത്രമല്ല രാത്രിയും പകലും ഓക്സിജന് പുറത്തുവിടുന്ന സസ്യമായതിനാല് കിടപ്പുമുറികള്ക്ക് ഏറെ അനുയോജ്യം. കൂടുതല് സമയം സുഖകരമായ ഉറക്കം കിട്ടാന് കിടപ്പുമുറിയില് അലോവേര വയ്ക്കാം. ഇടയ്ക്കിടെ വെയില് കിട്ടുന്ന ഭാഗത്തേയ്ക്ക് മാറ്റി വയ്ക്കണം. സൗന്ദര്യസംരക്ഷണത്തിന് അലോവേരയെ വെല്ലാന് വേറൊന്നുമില്ല.
ലിവിങ് റൂമിൽ വക്കാൻ പറ്റിയ അനുയോജ്യമായ ചെടിയാണ് ചൈനീസ് എവർഗ്രീൻ
വീടിനുള്ളില് ഭാഗ്യം കൊണ്ടുവരുന്ന ചെടിയെന്നാണ് ഇതിന്റെ ഓമനപ്പേര് തന്നെ. ചെടികളെ കാര്യമായി പരിപാലിക്കുന്ന സ്വഭാവക്കാരല്ലെങ്കില് ഈ ചെടിയാണ് അനുയോജ്യം. കുറഞ്ഞ വെളിച്ചമോ, ചൂടുള്ള അന്തരീക്ഷമോ ഒന്നും ഇവന് പ്രശ്നമല്ല. വെള്ളമില്ലാതെയും ദിവസങ്ങളോളം നില നില്ക്കും. സില്വര്, ഗ്രേ, പച്ചയുടെ വേറിയേഷന്സ് എന്നിങ്ങനെ വിവിധ നിറത്തിലുള്ള ചെടികള് ലഭിക്കും.
ഡൈനിങ് റൂം ലെ ഭംഗി നിലനിർത്താൻ ലക്കി ബാംബൂ തന്നെയാണ്
ലക്കി ബാംബൂ ഇപ്പോള് വീടുകളില് സാധാരണമാണ്. സമ്മാനമായി പോലും ആളുകള് ഇത് നല്കിത്തുടങ്ങിയിട്ടുണ്ട്. നല്ല വെളിച്ചവും വെള്ളവും വേണം ഈ ചെടിക്ക്. ഡൈനിങ് ടേബിളില് ഫഌവര് വേസുകള്ക്ക് പകരം ലക്കിബാംബൂ വയ്ക്കാം. മുറിയ്ക്ക് ഒതുക്കമുള്ള ഭംഗി നല്കാന് ഇത് മതി.
Check to see shops selling Indoor plants
ShopNowWe use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.