Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ചെല്ലിയെ ഒതുക്കുന്ന ‘ഒഴിവിൽ’ പന്നി കയറി; മുകളിൽ ചെല്ലി ശല്യം, താഴെ കാട്ടുപന്നി ശല്യം...

ചെല്ലിയെ ഒതുക്കുന്ന ‘ഒഴിവിൽ’ പന്നി കയറി; മുകളിൽ ചെല്ലി ശല്യം, താഴെ കാട്ടുപന്നി ശല്യം...

പുളിക്കൽകവല. മുകളിൽ ചെല്ലി ശല്യം, താഴെ കാട്ടുപന്നി ശല്യം.കഴിഞ്ഞ വർഷം വ്യാപകമായ തോതിൽ തെങ്ങിൻ തൈകളിൽ ചെല്ലി ശല്യം രൂക്ഷമായി അനുഭവപ്പെട്ടിരിന്നു.ഇവയെ തുരത്തുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം തെങ്ങിനു നേരെ ഉണ്ടായിരിക്കുന്നത് .വലിയ തൈകൾ മാത്രമാണ് കാട്ടുപന്നി നശിപ്പിക്കാതിരുന്നത്. ഉദയപുരം ഭാഗത്താണു മാസങ്ങളായി പന്നി ശല്യം തുടരുന്നത്. കഴിഞ്ഞ ദിവസം റിട്ട. കൃഷി അസി. ഡയറക്ടർ കോര തോമസിന്റെ ചിറയിൽ ഫാമിലെ 30 തൈ തെങ്ങുകൾ പന്നി കുത്തി മറിച്ചത്. ഒരു വർഷം പ്രായമായ ഹൈബ്രിഡ്‌ തൈകളാണ് നശിച്ചത് .ഇവ കുത്തിമറിച്ചു കാമ്പ് കുത്തി തിന്നുകയാണ് ചെയ്‌തിരിക്കുന്നത്‌.



Related items