Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പുതുപ്പള്ളി പെരുന്നാൾ;പൊന്നിൻകുരിശ് ത്രോണോസിൽ പ്രതിഷ്ഠിക്കൽ നാളെ

പുതുപ്പള്ളി പെരുന്നാൾ;പൊന്നിൻകുരിശ് ത്രോണോസിൽ പ്രതിഷ്ഠിക്കൽ നാളെ

പെരുന്നാളിന്റെ പുണ്യ മുഹൂർത്തമായ പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്‌ഠിക്കൽ നാളെ നടത്തും.പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് ത്രോണോസിൽ പ്രതിഷ്‌ഠിക്കുക.‌ വിശുദ്ധ ഗീവർഗീസ് സഹദായുടെ ചൈതന്യം നിറഞ്ഞു നിൽക്കുന്നുവെന്നു വിശ്വസിക്കുന്ന കുരിശ് ദർശിച്ച് അനുഗ്രഹം നേടാൻ തീർഥാടക സഹസ്രങ്ങളെത്തും.(Puthuppally perunal 2022)

കുരിശു പള്ളികളിൽ നിന്നുള്ള പ്രസിദ്ധമായ പ്രദക്ഷിണം ഇന്നു നടക്കും. 6 കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന പ്രദക്ഷിണങ്ങൾ പള്ളിയിൽ സംഗമിക്കും. കൊച്ചാലുംമൂട് ഓർത്തഡോക്‌സ് സെന്റർ, പുതുപ്പള്ളി പള്ളിയുടെ പാറയ്ക്കൽ കടവ് സെന്റ് ജോർജ് കുരിശിൻ തൊട്ടി, കൈതമറ്റത്തുള്ള മാർ ഗ്രിഗോറിയോസ് ചാപ്പൽ,കൊച്ചക്കാലായിലുള്ള ബഹനാൻ സഹദായുടെ നാമത്തിലുള്ള കുരിശിൻതൊട്ടി, നിലയ്ക്കൽ പള്ളിയുടെ വെട്ടത്തുകവലയിലുള്ള 12 ശ്ലീഹൻമാരുടെ നാമത്തിലുള്ള കുരിശിൻതൊട്ടി, വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോ‌ക്‌സ് പള്ളിയുടെ കാഞ്ഞിരത്തുംമൂട്ടിലുള്ള സെന്റ് തോമസിന്റെ നാമത്തിലുള്ള കുരിശിൻതൊട്ടി എന്നിവിടങ്ങളിൽ നിന്നാണ് പള്ളിയിലേക്ക് പ്രദക്ഷിണം നടത്തുക. വൈകിട്ടു 5.30ന് ഈ കേന്ദ്രങ്ങളിൽ സന്ധ്യാ നമസ്‌കാരം നടത്തും. തുടർന്നു പ്രദക്ഷിണം പള്ളിയിലേക്കു പുറപ്പെടും.

പുതുപ്പള്ളി പള്ളിയുടെ ചൈതന്യമാണു ചരിത്ര പ്രസിദ്ധമായ പൊന്നിൻ കുരിശ്. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്‌തിയും ചൈതന്യവും നിറഞ്ഞു നിൽക്കുന്ന കുരിശാണ് ഇതെന്നാണു വിശ്വാസം. പള്ളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം കൂടിയാണു പൊന്നിൻകുരിശ്. 401 പവൻ തൂക്കമുളള ഈ കുരിശ് ദർശിച്ചു പ്രാർഥിക്കാൻ അനേകായിരം തീർഥാടകർ എത്തുന്നു.



Related items

News and Articles
News Local News